പാകിസ്താനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്‌കെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തിൽ മരിച്ചത്. മൃതദേഹങ്ങൾ സിന്ധിലെ പൂർവ്വികരുടെ ശ്മശാനത്തിൽ സംസ്കരിച്ചു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 90 ഓളം പേരെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷപ്പെടുത്തി. സംഘം സഞ്ചരിച്ചിരുന്ന ബോട്ടുകളിലൊന്ന് അമിതഭാരത്തെ തുടർന്ന് […]
Tag: boat accident
വലിയഴീക്കൽ ബോട്ടപകടം; രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കും: മന്ത്രി സജി ചെറിയാന്‍
വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ ഉണ്ടായ പരാതി പരിശോധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കോസ്റ്റൽ പൊലീസിനെതിരെ ഉയർന്ന ആരോപണം ശ്രദ്ധയിൽ വന്നിരുന്നില്ലെന്നും പരാതി ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ പ്രതികരണം ലഭിച്ചില്ലെന്നും പൊലീസ് ബോട്ടിന്റെ കെട്ടുപോലും അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിയിൽ ആരോപിക്കുന്നു. മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് […]
കപ്പലിടിച്ച് ബോട്ട് അപകടം; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മംഗലാപുരം ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന തുടരും. അപകടത്തില്‍ രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാനായി 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ […]
കാസർകോട് ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കാസർകോട് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി എഴു മണിയോടെ കാസർകോട് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം സംഭവിച്ചത്.