HEAD LINES Kerala

ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്; ഗർഭിണിക്ക് രക്തം മാറി നൽകി

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് രക്തം മാറി നൽകിയത്. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Health

മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്ക്; 77 ശതമാനം ആളുകളുടെയും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ

മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ടുകൾ. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 77 ശതമാനം ആളുകളുടെയും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഡച്ച് ഗവേഷകരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ പ്രവേശിക്കാമെന്ന് പറയപ്പെടുന്നു. ഗവേഷകരുടെ പുതിയ കണ്ടെത്തലിൽ നിരവധി പ്രമുഖരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. പഠനഫലങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നും ദൈന്യംദിന ജീവിതത്തിലെ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് നാം പുനരാലോചിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം […]

Kerala

അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയക്കായി വേണ്ടത് അപൂര്‍വ ബ്ലഡ് ഗ്രൂപ്പ്; കൈ കോർത്ത് ആരോഗ്യപ്രവർത്തകർ

അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള അനുഷ്‌ക സന്തോഷ് എന്ന കുഞ്ഞിനാണ് പിപി അഥവാ ‘പി നള്‍’ ഫെനോടൈപ്പ് രക്ത ഗ്രൂപ്പ് ആവശ്യമായിട്ടുള്ളത്.  ഗുജറാത്തിൽ സ്ഥിര താമസമായ മലയാളി ദമ്പതികളുടെ അഞ്ച് വയസ്സ് പ്രായമായ പെൺകുട്ടി കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. തുടർ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിക്കുകയും കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ട ശസ്ത്രക്രിയ ഇന്നലെ വിജയകരമായി പൂർത്തീകരിച്ചു. അടുത്ത ഘട്ടത്തിലുള്ള ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വരാനുള്ള സാധ്യത […]