Kerala

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് 40 പേര്‍ ചികിത്സയില്‍

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ബ്ലാക്ക് ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനുള്ള ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 49 പേർക്കാണ്. ഇതിൽ 9 പേർ മരിച്ചു. നിലവിൽ 40 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. മലപ്പുറത്താണ് കൂടുതൽ രോഗികൾ. 11 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും മ്യൂക്കർമൈക്കോസിസ് ബാധിച്ചവരുടെ […]