പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ […]
Tag: Black Money
കെഎസ്ആർടിസി യാത്രക്കാരനിൽ നിന്ന് 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
കെഎസ്ആർടിസി യാത്രക്കാരനിൽ നിന്നും എക്സൈസ് സംഘം 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ ( 24 ) എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് – പയ്യന്നൂർ ബസിൽ നിന്നാണ് പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത്. ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് എക്സൈസ് സംഘം അറിയിച്ചു.
ബി.ജെ.പിയിലെ കള്ളപ്പണം; അദ്വാനി മുതല്‍ കെ.സുരേന്ദ്രന്‍ വരെ
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 400 കോടി രൂപ വരെ ബി.ജെ.പി ഇറക്കിയെന്നാണ് വാര്‍ത്തകള്‍. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനും സി കെ ജാനുവിനെ എന്‍.ഡി.എയില്‍ നിര്‍ത്താനുമായി മറിഞ്ഞ ലക്ഷങ്ങളുടെയും ഉപഹാരങ്ങളുടെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊടകരയില്‍ കൊള്ള ചെയ്യപ്പെട്ട ബി.ജെ.പിയുടെ മൂന്നരക്കോടിയുടെ കാര്യത്തില്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. വ്യത്യസ്തമായ പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍ രാഷ്ട്രീയ രംഗത്ത് വന്ന ബിജെപിയില്‍ അഴിമതിയും കള്ളപ്പണവുമെല്ലാം സ്വാഭാവികമായി മാറുന്നത് രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ വ്യക്തമാകും. 1990 കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ […]
രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടിയതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു
പി.ടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. എറണാകുളത്ത് വസ്തു ഇടപാടിന്‍റെ പേരില്‍ കൈമാറാന്‍ ശ്രമിച്ച രേഖകളില്ലാത്ത 80 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. പിടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. കൈമാറിയത് കള്ളപ്പണമാണോ എന്നറിയില്ലെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലാണ് ഒത്തുതീർപ്പ് നടന്നതെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി […]