Kerala

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് തീരുമാനിച്ചത്. അതേസമയം സ്വർണം തട്ടിയെടുക്കാൻ കൂട്ടുനിന്നെന്ന അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ നാളെയായിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് വേണ്ട അപേക്ഷയും കസ്റ്റംസ് […]

Kerala

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം രൂക്ഷം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികൾ നൽകുന്ന മരുന്നിന് ക്ഷാമം. മെഡിക്കൽ കോർപറേഷന്‍റെ പക്കലും മരുന്ന് സ്റ്റോക്കില്ല. മരുന്ന് ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രമേഹം ഉൾപ്പെടെയുള്ള ഗുരുതര രോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതർക്ക് നൽകുന്ന ലൈപോ സോമൽ ആംപോടെറിസിൻ ഇഞ്ചക്ഷൻ സംസ്ഥാനത്ത് സ്റ്റോക്കില്ല. തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലും മരുന്നില്ല. സ്വകാര്യ ആശുപത്രികളിലും സ്റ്റോക്കില്ല. . നേരത്തെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നാണ് മരുന്ന് എത്തിച്ചിരുന്നത്. മെഡിക്കൽ കോർപറേഷന്‍റെ പക്കലും മരുന്ന് […]

Kerala

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് ക്ഷാമം

സംസ്ഥാനത്ത് കോവിഡിനൊപ്പം വെല്ലുവിളി സൃഷ്ടിച്ച് ബ്ലാക്ക് ഫംഗസ്. ഇരുപതിലധികം പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമവും പ്രതിസന്ധിയാണ്. ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസ് പുതിയ രോഗമല്ലെങ്കിലും കോവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശങ്കയേറുന്നത്. കോവിഡാനന്തര അസുഖങ്ങളുടെ ഭാഗമായാണ് ബ്ലാക്ക് ഫംഗസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ട് പേരാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി അനീഷക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. എറണാകുളത്തും പത്തനംതിട്ടയിലും ഓരോ മരണം കൂടി […]

India National

കറുപ്പായോ വെളുപ്പായോ ശരീരത്തില്‍ ഒരു പാട്; ജീവനെടുക്കുന്ന ഫംഗസിന്‍റെ ഭീതിയില്‍ ഡല്‍ഹി

ബ്ലാക്ക് – വൈറ്റ് ഫംഗസുകളുടെ ഭീതിയിൽ ഡല്‍ഹി. ഇതിനകം ഇരുനൂറോളം ബ്ലാക്ക് ഫംഗസ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം ചികിത്സിക്കാനുള്ള മരുന്നുകളുടെ ദൗർലഭ്യവും തലസ്ഥാന നഗരിയിൽ കൂടുകയാണ്. അർബുദ, പ്രമേഹ രോഗ ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോ൪ട്ട് ചെയ്യുന്നത്. രൂപപ്പെടുന്നത് ശരീരത്തിൽ ഒരു പാടായി. പക്ഷേ ക്രമേണ കോവിഡ് രോഗികളുടെ ജീവൻ തന്നെയെടുത്തേക്കാവുന്ന അപകടകാരി. വൈറ്റും ബ്ലാക്കുമായി രൂപപ്പെടുന്ന ഈ ഫംഗസിന്‍റെ ഭീതിയിലാണ് തലസ്ഥാന നഗരി. ഡൽഹി എയിംസിൽ മാത്രം ദിനേന ഇരുപതിലധികം രോഗികളിലാണ് […]