Kerala

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി; 33 പേർ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ. വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊട്ടിയത്തും , പാരിപ്പളളിയിലും, മാടൻനടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. ആർവൈഎഫ് പ്രവർത്തകർ മാടൻനടയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും , എസ്എൻ കോളജ് ജംഗഷനിലും കരിങ്കൊടി കാണിച്ചു. കൊല്ലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലത്ത് പ്രതിപക്ഷ യുവജന സംഘടനകളിലെ 33 പേർ കരുതൽ തടങ്കലിലാണ്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, […]