Kerala

കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. Congress in Kerala to survive Operation lotus പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാവില്ല എന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ യുഡിഎഫ് മുന്നണിയിൽ നിന്ന് ചിലരെ അടർത്തിയെടുക്കാനുള്ള സജീവ ശ്രമത്തിലാണ് […]

Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക; കെ സുരേന്ദ്രൻ; ബിജെപി നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാറിയ സാമൂഹിക സഹചര്യം ബിജെപിക്കും എൻഡിഎക്കും വളരെ അനുകൂലമാകും. കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാ‍ര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സ്വാഭാവികമായി ചർച്ചയാകും. ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന […]

India Kerala

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ല്‍ ബി​ജെ​പി​കാ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. കേ​സ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക. ഇ​ഡി അ​ന്വേ​ഷി​ക്കേ​ണ്ട വ​കു​പ്പാ​ണി​ത്. നി​ല​വി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളൊ​ന്നും കേ​സി​ല്‍ സാ​ക്ഷി​ക​ള​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ട് പ്രോ​സി​ക്യൂ​ട്ട​ര്‍ ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ട​തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യാ​ലേ സാ​ക്ഷി […]

Kerala

കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 യ്ക്ക് തൃശൂർ പൊലീസ് ക്ലബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ.സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. ജൂലൈ 6ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കെ.സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും […]

Kerala

പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ച; രമേശ് ചെന്നിത്തല

പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 69 ഓളം മണ്ഡലങ്ങളിൽ എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്. ഇവിടങ്ങളിലെല്ലാം ബി.ജെ.പി.യെ സംപൂജ്യരാക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന്റെ ശക്തമായ സാന്നിദ്ധ്യം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാട്യങ്ങളും കണ്‍കെട്ട് വിദ്യകളുമില്ലാതെ യഥാര്‍ത്ഥ ബോധത്തോടെ ധനകാര്യം കൈകാര്യം ചെയ്താല്‍ മാത്രമേ വിജയിക്കാനാകൂ എന്നു അദ്ദേഹം പുതിയ ധനകാര്യ മന്ത്രിയെ ഓർമിപ്പിച്ചു. കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. […]

Kerala

കേരളത്തിൽ ലവ് ജിഹാദുണ്ട്‌; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ

പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും’ – […]