Kerala

‘പുറത്താക്കിയത് ആഭ്യന്തര വിഷയം’; അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്ന് സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ താൻ ഒരു സാധാരണ ബിജെപി പ്രവർത്തകനാണെന്നും ബിജെപിക്ക് കോട്ടം തട്ടുന്ന ഒരു വാക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പാർട്ടിയിലെ എല്ലാരുമായി നല്ല […]