Kerala

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്; അപ്പീൽ പോകാൻ സർക്കാർ അനുമതി

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അപ്പീൽ പോകാൻ സര്‍ക്കാര്‍ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കര്‍ പറഞ്ഞിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീല്‍ നല്‍കുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ […]

Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി ഇന്ന്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. ബലാത്സംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കേസിൽ നിർണായകമാണ്. 105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ […]

Kerala

ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തിയ കലണ്ടർ: വിശ്വാസികളുടെ പ്രതിഷേധം ശക്തം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി തൃശ്ശൂർ അതിരൂപത കലണ്ടർ ഇറക്കിയത് വിവാദമാകുന്നു. ഫ്രാങ്കോയുടെ ജന്‍മദിനമായ മാർച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടംനേടിയത്. കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൊല്ലം ചിന്നക്കടയിലും ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. […]

Kerala

ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുത്തി തൃശൂർ അതിരൂപത കലണ്ടർ ഇറക്കിയത് വിവാദമാകുന്നു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചിത്രം ഉൾപ്പെടുത്തി തൃശൂർ അതിരൂപത കലണ്ടർ ഇറക്കിയത് വിവാദമാകുന്നു. 2021ലെ കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ബിഷപ്പായ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്ന് തൃശൂർ അതിരൂപതയുടെ വിശദീകരണം. ഫ്രാങ്കോയുടെ ജന്‍മദിനമായ മാർച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടം നേടിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെ വിശ്വാസികള്‍ പ്രതിഷേധിച്ചു. […]