Kerala

ഏകീകൃത കുര്‍ബാന; ബിഷപ്പ് ആന്റണി കരിയലിനോട് ‘രാജിവയ്ക്കാന്‍’ വത്തിക്കാന്‍ നിര്‍ദേശം

ഏകീകൃത കുര്‍ബാനയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിയ്ക്കാന്റെ അന്ത്യശാസനം. ബിഷപ്പ് ആന്റണി കരിയലിന് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ നോട്ടീസ് അയച്ചു. ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞ ആഴ്ച ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും. ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന തര്‍ക്കം ഇതോടെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. എറണാകുളം […]