Kerala

അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾക്ക് ആരംഭം; സംസ്‌കാരം നാളെ

അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾ ആരംഭിച്ച . രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാത്ഥനകൾ നടത്തി. ഇനി വിലാപയാത്രയായി സെൻട്രൽ ജംഗ്ഷൻ വഴി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് കൊണ്ടു പോകും. ബുധനാഴ്ച രാവിലെ പത്ത് വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്ക്കും. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് […]

Kerala

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധർമ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനും ബിഷപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.‍ഡി […]

Kerala

കോടതിവിധി ദൗർഭാഗ്യകരം; അംഗീകരിക്കാൻ പറ്റാത്ത വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഹരിശങ്കർ ഐ പി എസ്. അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും, 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധി നൽകുന്നത് തെറ്റായ സന്ദേശമെന്ന് മുൻ എസ് പി എസ് ഹരിശങ്കർ ഐ പി എസ് വ്യക്തമാക്കി. കേസിൽ സർക്കാർ അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ […]