ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇതുവരെ 2050 താറാവുകളെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയത്. മൃഗസംരക്ഷണ വകുപ്പിൻറെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് നശീകരണം. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലായി പതിനെട്ടായിരം താറാവുകളെ ആണ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. […]