Kerala

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ബിപോർജോയ് ശക്തി കുറഞ്ഞു

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ അതിതീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു. കിഴക്ക് – വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

National

ബിപോര്‍ജോയി ശക്തിക്ഷയിച്ച് രാജസ്ഥാനിലേക്ക്; അടിയന്തര യോഗം വിളിച്ച് അശോക് ഗെഹ്‌ലോട്ട്

ഗുജറാത്ത് തീരത്ത് ആശങ്ക വിതച്ച ബിപോര്‍ജോയി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് പേരാണ് മരണപ്പെട്ടത്. ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് പരുക്കേറ്റു.ബിപോര്‍ജോയിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടീലുമായും മോദി സംസാരിച്ചു. ഗുജറാത്തിലെ 4500 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വൈദ്യുത ബന്ധം താറുമാറായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. തെക്കന്‍ രാജസ്ഥാന്‍ കനത്ത ജാഗ്രതയിലാണ്. അത്യന്തം പ്രഹര ശേഷിയോടെ ഗുജറാത്തിലെ കച്ച്- സൗരാഷ്ട്ര മേഖലകളിലൂടെയാണ് […]

National

ബിപോർജോയ് ഇന്ന് കരതൊടും; ജാഗ്രതാ നിർദേശം

ബിപോർജോയ് ഇന്ന് കര തൊടും. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്. വേഗത 150 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കറാച്ചിക്കും ( പാകിസ്താൻ), മാണ്ഡ്വിക്കും ( ഗുജറാത്ത് ) ഇടയിലാകും കാറ്റ് വിശുന്നത്. കച്ചിന് പുറമെ ദ്വാരക, പോർബന്ദർ, ജംനഗർ, രാജ്‌കോട്ട്, മോർബി, ജുനഗദ് എന്നീ ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബിപർജോയുടെ […]

National

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ യെല്ലോ അലേർട്ട്; വ്യാഴാഴ്ച കര തൊടും

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലേർട്ട്.  ബൈപാർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ബൈപാർജോയ് ജൂൺ 15 രാവിലെ കരതോടും. കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനഗർ, മോർബി എന്നിവിടങ്ങളിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബൈപോർജോയ് നിലവിൽ പോർബന്ധറിൽ നിന്നും 360 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 170 കിലോമീറ്ററാണ് വേഗത. ബിപോർജോയിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലും കാറ്റോടും […]