ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ […]
Tag: Bineesh Kodiyeri
ബിനീഷ് കോടിയേരിയെ എൻ.സി.ബി കസ്റ്റഡിയിലെടുത്തു
ബിനീഷ് കോടിയേരി എൻ.സി.ബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഉദ്യോഗസ്ഥർ ജയിലിലെത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോൾ. 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്. കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ […]
ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ 18 ലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് നിയമപരമല്ലെന്ന് ബിനീഷിന്റെ അഭിഭാഷകന് വാദിച്ചു. ബിനീഷിനെ കുടുക്കിയതാണ്. മാധ്യമങ്ങള്‍ അടക്കം തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. ബിനീഷിനെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമായാണ്. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന് […]
ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ കേസില്‍ നിന്ന് ബാലാവകാശ കമ്മീഷന് പിന്മാറി
തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്ന് ബലാവകാശ കമ്മീഷന് അംഗം കെ നസീര്‍ പറഞ്ഞു. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയിരുന്നു. പരിശോധാവേളയില്‍ ബീനീഷിന്റെ ഭാര്യയെയും രണ്ടരവയസ് പ്രായമുള്ള മകളെയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് കുടുംബാഗംങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവമറിഞ്ഞ് ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തിയിരുന്നു. മുറിയില്‍ അടച്ചിട്ടാണ് ഇ.ഡി തങ്ങളെ […]
ബിനീഷ് ഡയറക്ടറായ കമ്പനികള്‍ കടലാസ് കമ്പനികളെന്ന് ഇ.ഡി
ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിയ്ക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കമ്പനിയുമായി ബന്ധമുള്ളവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ബി കാപ്പിറ്റൽ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നത്. […]
മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷിനെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല
മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇ.ഡിയുടെ റെയ്ഡെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമെന്ന് സി.പി.എം. എന്‍ഫോഴ്സ്മെന്റ് ഉദ്യേഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം ആരോപിച്ചു. ഇക്കാര്യങ്ങള്‍ തുറന്ന് കാണിക്കാനാണ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്റെ തീരുമാനം. അന്വേഷണം എതിര്‍ക്കാനോ തടയാനോ പാര്‍ട്ടി ശ്രമിക്കില്ല. കേസില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. ഇ.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം […]
ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍
ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെയുള്ള നാടകീയ രംഗങ്ങൾ. വീടിനകത്തുള്ളവരെ കാണണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്റെ ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. ബിനീഷിന്റെ അമ്മയുടെ സഹോദരനും കുടുംബവുമാണ് പുറത്ത് പ്രതിഷേധിക്കുന്നത്. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസർ […]
ബിനീഷ് കോടിയേരി കോടികൾ ഉണ്ടാക്കിയത് പാർട്ടി അറിയാതെയാണോയെന്ന് ചെന്നിത്തല
ബിനീഷ് കോടിയേരി മയക്ക്മരുന്ന് കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കിയത് പാർട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദർശം പ്രസംഗിക്കുകയും അധോലോക പ്രവർത്തനം നടത്തുകയും ചെയ്യുന്ന പാർട്ടിയായി സി.പി.എം മാറിയെന്നും ചെന്നിത്തല കാസർകോട് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിലെ റെയ്ഡ് സിപിഎം ജീര്‍ണതയുടെ ഫലമാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണന് രാജിവെക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൌനം ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് പ്രതി ചേര്‍ത്ത ബിനീഷ് […]
ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി
ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി. അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ ആയ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നൽകിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. ലഹരിമരുന്ന് കേസിൽ പണമിടപാട് മാത്രമല്ല, ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു എന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീടടക്കം ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടക്കുകയാണ്.ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ […]
ബിനീഷ് ലഹരിക്കടത്ത് നടത്തി, അഞ്ച് കോടിയിലേറെ അനൂപിന് കൈമാറിയെന്ന് ഇ.ഡി
ശനിയാഴ്ച വരെ കസ്റ്റഡി കാലാവധി നീട്ടിയ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. വരുമാന നികുതി വകുപ്പിന് നല്കിയ കണക്കുകളിലും പൊരുത്തക്കേടുകളുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷ് ലഹരിക്കടത്ത് നടത്തിയെന്ന് മൊഴിയുണ്ട്. ബിനീഷിന് നിക്ഷേപമുള്ള കമ്പനികളെ […]