കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിനെ തുടർന്നാണ് ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് ആണ് ഹർജി പരിഗണിച്ചത്. ലഹരിക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് […]
Tag: Bineesh Kodiyeri
കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ട്; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് കോടതിയെ സമീപിച്ചത്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കർണാടക ഹൈക്കോടതി പരിഗണിച്ചില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കോടിയേരി കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. […]
ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്.https://c5e1447aa0fb89f8c70234c8c2e528b8.safeframe.googlesyndication.com/safeframe/1-0-38/html/container.html മൂവരും ചേര്‍ന്ന് ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കില്ല എന്നാണ് […]
ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി; ‘മയക്കുമരുന്ന് കേസിൽ തെളിവില്ല’
മയക്കുമരുന്നില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് കേസിൽ ബിനിഷിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രിയത്തിൻ്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാന്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളെ വിമർശിച്ചും ബിനീഷിനെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കൊടകരയിൽ കവർച്ചചെയ്യപ്പെട്ട കളളപ്പണം ബിജെപിയുടേത് തന്നെയാണ്. […]
ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാൽ ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്ച നടക്കും. കേസ് പതിമൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഒന്‍പത് മാസം പിന്നിട്ടു തനിക്കെതിരെ കേരളത്തിലും […]
നിയമപ്രകാരമുള്ള ആദായ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി; ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കും
നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയില്‍ അറിയിച്ചു. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തൊഴിലായതിനാല്‍ വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ തന്‍റെ വരുമാനമല്ലെന്നും ജാമ്യഹർജി പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയെന്നും, ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം ജാമ്യഹർജി വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇത് […]
ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ ബിനീഷിന്‍റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്‍റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് […]
ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി അവസാനിച്ചു
ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിയ്ക്കും. ബംഗളൂരു സെഷൻസ് കോടതിയിൽ വീഡിയോ കോൺഫറൻസ് വഴിയാകും ബിനീഷിനെ ഹാജരാക്കുക. ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ റിമാൻഡ് കാലാവധി നീട്ടാനാണ് സാധ്യത. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇ.ഡി ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബീനിഷിന് ജാമ്യമില്ല
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് തള്ളി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും ചോദ്യം ചെയ്യലും നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. എന്നാൽ കേസിൽ ബിനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കിയാണ് ഇഡി വാദിച്ചത്. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ ഇ.ഡി.വ്യക്തമാക്കി. ബിനീഷിന് ജാമ്യം […]
ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷ്, ബിനീഷിൻ്റെ ഭാര്യ, അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങൾ കൊച്ചിയിലെ ഇഡി സംഘം ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് […]