കോവിഡ് 19 നെ നേരിടാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. 2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് – വാക്‌സിന്‍ വികസനത്തിലും ഡയഗ്‌നോസ്റ്റിക്‌സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കോവിഡ് -19 നെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും […]
Tag: Bill Gates
കോവിഡ് വാക്സിന്‍ ഫലപ്രദമായാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് ബില്‍ഗേറ്റ്സ്
ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ പൂര്‍ണ്ണമായി വിജയിച്ചാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. വാക്സിന്‍ ഫലം കണ്ടാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സി.ഇ.ഒ കൌണ്‍സിലില്‍ പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വാക്സിനുകള്‍ ഇപ്പോഴും ഫലപ്രാപ്തിയിലെത്തുമോ എന്ന് ഇപ്പോഴും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വാക്സിന്‍ വരുന്നതോടെ മരണനിരക്ക് ഗണ്യമായി കുറക്കാന്‍ സാധിക്കും.മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന […]
ലോകത്തിന് മുഴുവനുമുള്ള കോവിഡ് വാക്സിനുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയും: ബില്‍ ഗേറ്റ്സ്
ലോകത്തിന് മുഴുവനുമുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അതിനുള്ള കഴിവുണ്ടെന്നാണ് ബില്‍ ഗേറ്റ്സ് പറഞ്ഞത്. മരുന്നുകളുടെയും വാക്സിന്‍റെയും കാര്യത്തില്‍ ഇന്ത്യയിൽ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുന്നു. മറ്റ് എവിടെ വികസിപ്പിച്ചതിനേക്കാളും വാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിലും ഇന്ത്യൻ മരുന്ന് കമ്പനികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. […]