ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വിപണിയിൽ 2.63 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയ്ക്കകത്തും വിദേശത്തും വിൽപനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് നിർമിച്ചിരിക്കുന്നത്. ന്നിൽ 43എംഎം അപ്‌സൈഡ് ഡൗൺ ബിഗ് പിസ്റ്റൺ ഫോർക്കുകൾ, പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കാണ് വരുന്നത്. 13 […]
Tag: BIKE
ഇനി കൂടുതല്‍ കരുത്തിലും കിടിലന്‍ ലുക്കിലും; വലിയ അപ്ഡേറ്റുമായി KTM 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തിച്ച് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക് ബൈക്കുകളും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൂന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.(New-generation KTM Duke 390 globally unveiled) പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, […]
പത്ത് ദിവസത്തിനുള്ളില്‍ ബുക്കിങ്ങ് 10,000 കടന്നു; ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് കുതിക്കുന്നു
ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് 400 ബുക്കിങ്ങ് കുതിക്കുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകളുടെ ബുക്കിങ് 10,000 കടന്നു. 2.33 ലക്ഷം രൂപയാണ് ട്രയംഫ് 400ന്റെ എക്‌സ് ഷോറൂം വില. വെറും പത്ത് ദിവസത്തിലാണ് ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് പതിനായിരം കഴിഞ്ഞത്. ഈ മാസം അഞ്ചിനാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ […]
കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു
കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വാഹനം തലകീഴായി മറിഞ്ഞു
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35 )മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി […]
എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ
എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവറുടേതാണ് ഈ വാഹനം. എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. […]
കുട്ടികള്‍ക്കും ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഗതാഗതമന്ത്രാലയം
ഇരുചക്ര വാഹനങ്ങളില്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഇത് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. കുട്ടികളുമായി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശിക്കുന്നു. ഒരു കുട്ടി ധരിക്കേണ്ട സുരക്ഷാ വസ്ത്രം ക്രമീകരിക്കാവുന്ന […]