Kerala

ആര്‍ക്കും പണം നല്‍കിയിട്ടില്ല; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന

ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിച്ചു. ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍കുമാർ മീഡിയവണിനോട് പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ബാറുടമകളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഉടമകളില്‍ നിന്ന് പണം […]

Kerala

ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ രമേശ് ചെന്നിത്തലയില്ല

ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി മീഡിയ വണിന്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലക്കെതിരെ മുമ്പ് അന്വേഷണം നടന്നുവെന്ന വാദം പൊളിഞ്ഞു. 2015 മാര്‍ച്ച് 30 നാണ് ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊഴിപ്പകര്‍പ്പ് പ്രകാരം കെ.എം മാണിക്കു പുറമേ കെ. […]

Kerala

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; നിയമ നടപടിക്ക് രമേശ് ചെന്നിത്തല

ബാര്‍ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ നിയമനടപടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിന് എതിരെ വക്കീല്‍ നോട്ടീസ് അയക്കും. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ആവശ്യം. അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു. കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ […]