രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗംഗാ നദിക്കരയിൽ […]
Tag: Bihar
ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചാൽ ജയിൽ
ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി. സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഇനിമുതൽ വിമർശിച്ചാൽ ജയിൽ ശിക്ഷ ലഭിക്കും. സൈബറിടങ്ങളിൽ തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ അപൂർവമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അത്തരം വിമർശനങ്ങൾ കണ്ടെത്തുവാൻ സാമ്പത്തിക കുറ്റകൃത്യ വിങ്ങിന്റെ അധ്യക്ഷൻ ഐ.ജി. നയ്യാർ ഹസനൈൻ ഖാൻ സെക്രട്ടറിമാർക്കയച്ച കത്തിൽ പറഞ്ഞു. “സമൂഹ മാധ്യമങ്ങളിൽ ചില വ്യക്തികളും സംഘടനകളും സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും എം.പി മാർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അപകീർത്തിപരമായ കുറിപ്പുകൾ പോസ്റ്റ് […]
അഴിമതി ആരോപണം; ചുമതലയേറ്റെടുത്ത് മൂന്നാം ദിവസം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി
ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം ദിവസം മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മേവാ ലാല്‍ ചൗധരിയാണ് രാജിവച്ചത്. ബിഹാര്‍ കാര്‍ഷിക സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് രാജി. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരില്‍ കണ്ടാണ് മേവാ ലാല്‍ ചൗധരി രാജി സമര്‍പ്പിച്ചത്. കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവില്‍ മേവാ ലാല്‍ ചൗധരി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. 167 ജൂനിയര്‍ ശാസ്ത്രജ്ഞരെ കോഴ വാങ്ങി നിയമച്ചതില്‍ മേവാ ലാല്‍ […]
ബിഹാറിൽ നിതീഷിന് നാലാമൂഴം; സത്യപ്രതിജ്ഞ ഇന്ന് നടക്കും
ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് പാട്‌നയിലെ രാജ്ഭവനിലാണ് നടക്കുക. സംസ്ഥാനത്തെ ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച് സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു. പാടലിപുത്രത്തിൽ നിതീഷ് സർക്കാരിന്റെ തുടർഭരണം. ഭായ് ദുജ് ദിനമായ ഇന്ന് വൈകിട്ട് നാലരയ്ക്ക് നിതീഷിന് ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിനൽകും. നാലാം തവണ അധികാരം എൽക്കുന്ന നിതീഷിനൊപ്പം […]
ബിഹാറില്‍ ഏഴ് ലക്ഷം പേരുടെ വോട്ട് ‘നോട്ട’യ്ക്ക്
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് ലക്ഷം പേര്‍ വോട്ടു ചെയ്തത് ‘നോട്ട’യ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് NOTA കണക്ക് പുറത്ത് വിട്ടത്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. വോട്ട് ചെയ്തതില്‍ 7,06,252 പേര്‍ക്കാണ് ഒരു പാര്‍ട്ടിയിലും താത്പര്യം തോന്നാതിരുന്നത്. പോള്‍ ചെയ്ത വോട്ടിന്‌റെ 1.7 ശതമാനം വരും ഇത്. മൂന്ന് ഘട്ടമായി […]
ബിഹാര്‍ ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ മാറിമറിഞ്ഞ് ലീഡ് നില
ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദളും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹാസഖ്യം 125 സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ എൻ.ഡി.എ 110 സീറ്റുകളിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. സി.പി.ഐ എം.എല്ലിന് 8 സീറ്റുകളിൽ ലീഡുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, തേജസ്വിയുടെ ജ്യേഷ്ഠ സഹോദരനും ആർ.ജെ.ഡി സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ്, മുൻമുഖ്യമന്ത്രി ജിതൻ റാം മഞ്ചി തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. അതേസമയം, മൂന്നാം മുന്നണിക്ക് […]
ആരാ ഈ അസംബന്ധം പറയുന്നത്?’ യോഗിയുടെ സി.എ.എ പരാമര്‍ശം ചോദ്യംചെയ്ത് നിതീഷ് കുമാര്‍
ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന യോഗിയുടെ പ്രസ്താവനയെയാണ് നിതീഷ് പരസ്യമായി ചോദ്യംചെയ്തത്. ‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്? ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്’ – പ്രചാരണ റാലിയില്‍ നിതീഷ് പറഞ്ഞു. ഐക്യവും സാഹോദര്യവുമാണ് […]
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്
പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]
ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം; പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം
ബിഹാറിലെ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലേക്കും പടര്‍ന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്. തീപിടുത്തത്തില്‍ ആളപായമില്ല. എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും […]
ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഗയ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് നടുക്കുന്ന മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുൽ കുമാർ, ചിന്തു കുമാർ, ചന്ദൻ കുമാർ എന്നീ പേരുകൾ സഹിതമാണ് പരാതി നൽകിയത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ രാസപരിശോധന ഗയ മെഡിക്കൽ […]