India

ബിഹാറിൽ വകുപ്പ് വിഭജനത്തില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ തര്‍ക്കം

ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്‌പീക്കർ തുടങ്ങിയ പദവികൾ സംബന്ധിച്ച്എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചർച്ചകൾ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാൽ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല. സര്‍ക്കാര്‍ […]

India National

ബിഹാറില്‍ ഏഴ് ലക്ഷം പേരുടെ വോട്ട് ‘നോട്ട’യ്ക്ക്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് ലക്ഷം പേര്‍ വോട്ടു ചെയ്തത് ‘നോട്ട’യ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് NOTA കണക്ക് പുറത്ത് വിട്ടത്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. വോട്ട് ചെയ്തതില്‍ 7,06,252 പേര്‍ക്കാണ് ഒരു പാര്‍ട്ടിയിലും താത്പര്യം തോന്നാതിരുന്നത്. പോള്‍ ചെയ്ത വോട്ടിന്‌റെ 1.7 ശതമാനം വരും ഇത്. മൂന്ന് ഘട്ടമായി […]

Kerala

‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ ബിഹാറിലെ സിപിഐ- സിപിഐഎം വിജയത്തെ കുറിച്ച് മന്ത്രി വി മുരളീധരന്‍

ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഇടത് പാര്‍ട്ടികളുടെ വിജയം കേരളത്തിലും വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിജയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എംഎല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് […]

India

ബി.ജെ.പിയുടെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയയോടെ, ജനവിധി ഞങ്ങൾക്കൊപ്പം -തേജസ്വി യാദവ്

ബിഹാറിലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തപാല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിലൂടെ വലിയ ക്രമക്കേട് നടന്നതായാണ് തേജസ്വി യാദവ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിലെ വോട്ടുകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എൻ.ഡി.എക്ക് അനുകൂലമായിരുന്നു. പലയിടത്തും പോസ്റ്റൽ ബാലറ്റ് ക്യാൻസൽ ചെയ്തു. നേരിയ ഭൂരിപക്ഷത്തിന് എന്‍.ഡി.എ ജയിച്ച 20 മണ്ഡലങ്ങളിലെങ്കിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. തേജസ്വി പറയുന്നു. ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ പണവും കൈക്കരുത്തും കൊണ്ട് എൻ‌.ഡി‌.എ വിജയം നേടി, […]

India National

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരണ ശ്രമവുമായി ബിജെപി

ബിഹാറിലെ പുതിയ മന്ത്രിസഭയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കവുമായി ബിജെപിയും ജെഡിയുവും. അംഗബലത്തിന്റെ കാര്യത്തിലുള്ള മേല്‍കോയ്മ കാട്ടി ഒരു ഘട്ടത്തിലും തന്റെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കരുതെന്ന് നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ രൂപികരിക്കാനാണ് ബിജെപി ശ്രമം. ഇതിനുള്ള താത്പര്യം ബിജെപി നിതീഷ് കുമാറിനെ അറിയിച്ചു. സീറ്റ് എണ്ണത്തിലുള്ള വ്യത്യാസം നിതീഷ് സര്‍ക്കാരിനെ ബാധിക്കില്ല എന്നാണ് ബിജെപി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ചിരാഗ് പാസ്വാനോട് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് […]

India National

ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍

ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്‍റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്. സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി. മറികടക്കാനാകാത്ത […]

India National

ബിഹാറില്‍ 125 സീറ്റ് എന്ന നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി എന്‍ഡിഎ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി.. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി […]

India National

ബിഹാർ ജനവിധി ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക്

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. എന്നാൽ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാംപ്. 243 സീറ്റുകളിലേക്കാണ് മത്സരം. കോവിഡിന്‍റഎ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. നിതീഷ്‍ കുമാര്‍ ആണ് എന്‍.ഡി.എയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥി. 15 വര്‍ഷമായി നിതീഷ് ആണ് ബിഹാറിന്‍റെ തലപ്പത്ത്. മറുവശത്ത് പ്രതിപക്ഷ സ്വരമായി ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഇത്തവണ പോരാട്ടം […]

India National

”മോദി വോട്ടിങ് മെഷീന്‍”; ഇ.വി.എമ്മിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ഇ.വി.എം മെഷീനിനെതിരെയും ‘മോദി മീഡിയ’ക്കെതിരെയും തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മോദി വോട്ടിങ് മെഷീന്‍ (Modi Voting Machine) ആണെങ്കിലും ‘മോദിയുടെ മാധ്യമ’ങ്ങളാണെങ്കിലും എനിക്ക് ഭയമില്ല. സത്യം സത്യമാണെന്നും നീതി നീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ അവരുടെ ചിന്തകള്‍ക്ക് എതിരായാണ് പോരാടുന്നത്. നമ്മള്‍ ആ ചിന്തകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെയും അദ്ദേഹത്തിന്റെ ഗാങ്ങിന്റെയും മുന്നില്‍ കീഴടങ്ങിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മോദി വെറുപ്പ് പ്രചരിപ്പിക്കാന്‍ […]

India National

നിയമസഭാ തെരഞ്ഞെടുപ്പ് ; ബിഹാറിൽ രണ്ടാം ഘട്ടം 53.51% പോളിംഗ്

ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. മുഴുവൻ വോട്ടുകളുടെ കണക്കെടുപ്പ് കൂടി നടന്നാൽ പോളിംഗ് ശതമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ്​ രോഗികൾക്ക്​ വോട്ടു ചെയ്യാനായി വൈകീട്ട്​ ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാംഘട്ട […]