ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ച് മുതിർന്ന നേതാവ് ചിദംബരം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരവും പ്രസ്താവന നടത്തിയത്. താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന് കുറ്റപ്പെടുത്തിയ പി. ചിദംബരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും പറഞ്ഞു. ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബീഹാറിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്നും […]
Tag: Bihar Assembly Election 2020
‘ജനഹൃദയങ്ങളിലാണ് ബിജെപി’; വോട്ടർമാക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ വോട്ടർമാക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തെരഞ്ഞെടുപ്പിൻെറ തനി ആവർത്തനമാണ് ബിഹാറിലും കണ്ടതെന്ന് മോദി പറഞ്ഞു. ജനഹൃദയങ്ങളിലാണ് ബിജെപിയെന്നും ജനത്തെ എങ്ങനെ സേവിക്കാം എന്നാണ് ബിജെപി കാണിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ” ഞങ്ങളെ പിന്തുണച്ചവർക്ക് മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് രേഖപ്പെടുത്തിയത് വലിയ കാര്യമാണ്. ഈ തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയാണ്. […]
ബിഹാറിൽ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ നിതീഷിന് വിമുഖത
ബിഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതീഷ് കുമാറിന് വിമുഖത. മുതിര്‍ന്ന ബി.ജെ.പി നേതാക്കൾ നിതീഷുമായി കൂടിക്കാഴ്ച നടത്തി. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ നിതീഷ് ഉറപ്പ് നൽകി. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകളിൽ ബി.ജെ.പി ആവശ്യം ഉന്നയിക്കും. നിതീഷ് കുമാര്‍ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാക്കൾ ആവര്‍ത്തിച്ച് പറയുമ്പോഴും ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയായി തുടര്‍ന്നേക്കും. മുഖ്യമന്ത്രി പദം വീതിക്കുന്ന കാര്യത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികൾക്കുമിടയിൽ ചര്‍ച്ച നടക്കുന്നതായാണ് വിവരം. […]
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍
രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല് മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ […]
ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി
കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം സമയം വോട്ടിങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നിതീഷ് കുമാ൪ സ൪ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളിലെ സ്ഥാനാ൪ഥികളാണ് ജനവിധി തേടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മോദിയും രാഹുലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം […]
ബിഹാറിലെ സ്ഥാനാര്‍ഥികളില്‍ കോടിപതികളും കുറ്റവാളികളും
ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കോടിപതികളും കുറ്റവാളികളും നിരവധി. ആയിരത്തിലധികം സ്ഥാനാർഥികളിൽ 375 കോടിപതികളുണ്ട്. 31 % പേർ വിവിധ കേസുകളിൽ പ്രതികളാണ്. 23% പേർ ഗുരുതരമായ കേസിൽ ഉൾപ്പെട്ടവരുമാണ്. സമ്പന്നരിലും കുറ്റവാളികളിലും ആർ. ജെ.ഡിയാണ് മുന്നിൽ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തെയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 1064 സ്ഥാനാർഥികളിൽ 375 പേർ അതായത് 35% പേരും കോടിപതികളാണ്. കൂടുതലും ആർ.ജെ.ഡിയിലാണ്. 41 സ്ഥാനാർഥികളിൽ 39 പേരും എന്നു വച്ചാൽ 95% വും […]
ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍
ആദ്യഘട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. അവസാന മണിക്കൂറുകളില്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 71 മണ്ഡലങ്ങള്‍ വിധിയെഴുതും. പല മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. കോവിഡിനിടെയും ശക്തമായ പ്രചാരണമാണ് ബീഹാറില്‍ കഴിഞ്ഞ 2 ആഴ്ചയായി നടന്നത്. വികസം, രാജ്യസുരക്ഷ, കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയവ ഉയർത്തിയായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. സർക്കാർ പരാജയങ്ങള്‍, യുവാക്കൾക്ക് തൊഴിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കും, ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്, സ്ത്രീ […]