ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചത് സുരക്ഷാ പ്രശ്‌നം മൂലമെന്ന് രാഹുല്‍ ഗാന്ധി. സിആര്‍പിഎഫിനെ യാത്രയില്‍ നിന്ന് പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി അനന്ത്‌നാഗില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടന്ന് അപ്രത്യക്ഷമായി. കൂട്ടമായെത്തിയ ജനത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ജോഡോ യാത്ര നിര്‍ത്താന്‍ തീരുമാനിച്ചത് എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര […]
Tag: bharath jodo yathra
ഭാരത് ജോഡോ യാത്ര ഹരിയാനയിൽ; രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തും
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വീണ്ടും ഹരിയാനയിൽ പ്രവേശിച്ചു. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് യാത്ര ഹരിയാനയിൽ എത്തിയത്. അതേസമയം അസുഖബാധിതയായ അമ്മ സോണിയാ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് പോയ രാഹുൽ ഇന്ന് തിരിച്ചെത്തും. പാനിപ്പത്തിലെ സുനൗലി അതിർത്തിയിൽ നിന്ന് വൈകിട്ടോടെയാണ് യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചത്. രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ യാത്ര ഹരിയാനയിൽ നിന്ന് പുനരാരംഭിക്കുമെന്നും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. യാത്രയുടെ എല്ലാ പരിപാടികളും ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്നും […]
ഭാരത് ജോഡോ യാത്ര നൂറാം ദിനം; പിന്നിട്ടത് 2800 കിലോമീറ്റർ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ജനുവരി 26 ന് കശ്മീരിൽ യാത്ര സമാപിക്കും. സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര ഇതിനോടകം 2800 കിലോമീറ്റർ പിന്നിട്ടു. ഏഴ് സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലാണ് ഇപ്പോഴത്തെ പര്യടനം. യാത്രയുടെ നൂറാം ദിനം പ്രമാണിച്ച് വലിയ ആഘോഷ പരിപടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ജയ്പൂരിൽ […]
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര; പങ്കെടുക്കാത്തവർക്ക് കർശന താക്കീതുമായി വി ഡി സതീശൻ
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന. കോൺഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതിൽ പലരും പങ്കെടുത്തില്ല. ഇത്തരക്കാർ ഇനി പാർട്ടിയിൽ വേണ്ടെന്നും യാത്രയിൽനിന്ന് വിട്ടുനിന്നവർ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ഇക്കാര്യങ്ങൾ ഡിസിസി പരിശോധിക്കണം. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്തർക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും […]
ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു; തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്ന് കോൺഗ്രസ്
ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ദിവസത്തെ പര്യടനം ഇന്ന് ബെഗോറിൽ നിന്ന് തുടങ്ങി താണ്ഡവപുരയിൽ അവസാനിക്കും. വരാനിരിക്കുന്ന സംസ്ഥാന തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്നാണ് കർണാടക സംസ്ഥാന പിസിസി നേതൃത്വം.(bharath jodo yathra in karnataka) കർണാടകയിൽ ഇന്നലെ രാവിലെ നടന്ന യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന പദയാത്ര മഴ കാരണം വൈകി. പ്രവർത്തക പങ്കാളിത്തം വളരെ കുറഞ്ഞ […]
ഭാരത് ജോഡോ യാത്ര; എറണാകുളം ജില്ലയിയിലെ ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിൽ സമാപിച്ചു
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത്. കുമ്പളത്ത് ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മാടവനയിൽനിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം ഇടപ്പള്ളിയിൽ സമാപിച്ചു. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും. രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ആയിരങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരന്നത്. സച്ചിൻ പൈലറ്റ് അടക്കം ഇന്നത്തെ യാത്രയിൽ രാഹുലിനോപ്പം അണിചേർന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് […]
‘ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’; മന്ത്രി വി ശിവന്‍കുട്ടി
ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വീണ്ടും പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിക്കുന്നുണ്ട്. ഇന്നാണ് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ എട്ട് […]
കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നു; രമേശ് ചെന്നിത്തല
രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച പ്രവർത്തകർക്ക് ക്ഷീണം മാറ്റാൻ യോഗ ടിപ്‌സുമായി രമേശ് ചെന്നിത്തല. കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വി ടി ബൽറാമും പിസി വിഷ്‌ണുനാഥും ചെന്നിത്തലയ്‌ക്കൊപ്പം യോഗയിൽ ചേർന്നു. ‘ ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്‌സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരുപാട് […]
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥ; എം. സ്വരാജ്
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു. ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ […]
രാഹുൽ ഗാന്ധിയെ കാണാൻ വിഴിഞ്ഞം സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, ഗതാഗത നിയന്ത്രണം
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് പദയാത്ര തുടങ്ങുക. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുൽഗാന്ധി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും. ഇതിനിടയിൽ വിഴിഞ്ഞം സമര സമിതി നേതാക്കളെയും രാഹുൽ ഗാന്ധി കാണാനാണ് […]