രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഗുരുവായൂർ ക്ഷേത്രം സന്ദര്‍ശിച്ച് ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാര്‍. കേരളീയ വേഷത്തിൽ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ സത്യത്തിനുവേണ്ടിയാണെന്ന് കനയ്യ കുമാർ പറഞ്ഞു. ബിജെപിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ യാത്ര സത്യത്തിനുവേണ്ടിയാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും കനയ്യ […]
Tag: bharat jodo yatra
ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി. കഴിഞ്ഞതവണ ഹർജി പരിഗണിച്ച കോടതി, യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങൾ നൽകാൻ ഹർജിക്കാരനോട് നിർദേശിച്ചിരുന്നു. ഭാരത് ജോഡോയാത്ര ദേശീയപാതയിൽ ഒരുഭാഗത്ത് കൂടി മാത്രമാക്കണം. മറ്റ് ഭാഗം ഗതാഗതത്തിനായി തുറക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത് ‘ .കൂടാതെ യാത്രയുടെ പോലീസ് […]
‘മോദിയുടെയും അമിത് ഷായുടെയും കൊട്ടേഷൻ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനം ഉന്നയിച്ചത്’ : കെ.സി വേണുഗോപാൽ
നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കൊട്ടേഷൻ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനം ഉന്നയിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം, ഭാരത്‌ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുകയാണ്. സിപിഎമ്മിന്റെ ആരോപണങ്ങളോട് രാഹുൽഗാന്ധി മൗനം പാലിക്കുമ്പോഴും മറ്റു നേതാക്കൾ പ്രത്യാക്രമണം തുടരുകയാണ്. ഭാരത് ജോഡോ യാത്രക്കെതിരായ കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടനാ ചുമതലയുള്ള എ ഐ സി […]
13 ദിവസം, 285 കിലോമീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇതിനോടകം 285 കിലോമീറ്റര്‍ പിന്നിട്ടു. 13 ദിവസം കൊണ്ടാണ് ഈ ദൂരം കടന്നത്. ഇന്നലെയോടെ ആലപ്പുഴ ജില്ലയിലെ രാഹുല്‍ ഗാന്ധിയുടെ പര്യടനം പൂര്‍ത്തിയായി. കേരളത്തിലെ ഏറ്റവും കൂടുതല്‍ ദിവസത്തെ പര്യടനം കൂടിയായിരുന്നു ആലപ്പുഴ ജില്ലയിലേത്. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് ആലപ്പുഴയില്‍ പദയാത്ര സഞ്ചരിച്ചത്. ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ജാഥ വൈകിട്ട് അരൂരില്‍ സമാപിച്ചു. ഇടുക്കിയിലെ കര്‍ഷക തൊഴിലാളികളുമായും […]
ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും
ഭാരത് ജോഡോ യാത്രയിന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് രാഹുൽ ഗാന്ധി തൊഴിലാളികളെ നേരിൽ കണ്ട് ചർച്ചചെയ്യും . കണിച്ചുകുളങ്ങരയിലാണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക. ഇന്നലെ കർഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽ ഗാന്ധിയിന്ന് മത്സ്യത്തൊഴിലാകളെ കണ്ടശേഷമാകും യാത്ര ആരംഭിക്കുക.ആലപ്പുഴ വാടക്കയ്ൽ കടപ്പുറത്താണ് രാഹുലിന്റെ സന്ദർശനം. മത്സ്യ തൊഴിലാളി മേഖല നേരിടുന്ന പ്രതിസന്ധികൾ കേൾക്കുകയാണ് ലക്ഷ്യം. മൂന്നാം ദിവസവും ജില്ലയിലേക്ക് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ യാത്രയുടെ ഭാഗമാകാൻ എത്തുമെന്നാണ് ഡിസിസിയുടെ […]
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന കണ്ടെയ്‌നറുകൾ; ഇതിനകത്ത് എന്താണ് ? ആ കാഴ്ച കാണാം
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന കണ്ടെയ്‌നറുകൾ ഇതിനോടകം തന്നെ വാർത്ത കേന്ദ്രമാണ്. കണ്ടെയ്‌നർ യാത്ര എന്നും, ആർഭാട കണ്ടെയ്‌നറുകൾ എന്നുമാണ് രാഷ്ട്രീയ ആരോപണം. ഈ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് കൊല്ലം ബ്യൂറോ. ആകെയുള്ളത് 60 കണ്ടെയ്‌നറുകളാണ്. ഒരു കിടക്കയുള്ള കണ്ടെയ്‌നറുകൾ മുതൽ 12 കിടക്ക ഉള്ളവ വരെ ഉണ്ട്. ആകെ 230 പേർക്ക് കണ്ടെയ്‌നറുകളിലായി താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ടെയ്‌നറുകൾ എയർ കണ്ടീഷനാണ്. സാധാരണ കിടക്കയും മെത്തയും അടുക്കി ഇട്ടിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ ചെറിയ […]
ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ കൊല്ലത്തെ ഇന്നത്തെ പര്യടനം ആരംഭിച്ചു
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു. കൊല്ലം പോളയത്തോട് നിന്ന് ആരംഭിച്ച പദയാത്രയുടെ രാവിലെയുള്ള സെഷൻ നീണ്ടകരയിൽ സമാപിക്കും. ശേഷം കശുവണ്ടി തൊഴിലാളികളോടും, കശുവണ്ടി ഫാക്ടറി ഉടമകളോടും, ആർഎസ്പി നേതാക്കളോടും രാഹുൽ ഗാന്ധി സംവദിക്കും. ഉച്ചയ്ക്ക് മൂന്ന് മുപ്പതിനു ശേഷം നീണ്ടകരയിൽ നിന്നും വീണ്ടും ആരംഭിക്കുന്ന പദയാത്ര കരുനാഗപ്പള്ളിയിൽ പൊതുയോഗത്തോടെ സമാപിക്കും.
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം; യാത്രയുടെ പുരോഗതി വിലയിരുത്തും
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവര്‍ത്തകർ നൽകിയത്. രാവിലെ ആറരയ്ക്കു വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും […]
ബിജെപിയുടെ രഥയാത്ര അധികാരത്തിന് വേണ്ടി, കോൺഗ്രസ് പദയാത്ര സത്യത്തിന് വേണ്ടി; കനയ്യ കുമാർ
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാർ. 1990-ൽ ബി.ജെ.പിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെ. ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്. 1990-ൽ എൽ.കെ അദ്വാനി നടത്തിയ യാത്രയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ താൻ പറയുന്നില്ല. രാജ്യം അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുകയാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു. യാത്രയ്ക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മൂന്ന് പ്രധാന വശങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
‘ഗോ ബാക്ക് രാഹുല്‍’ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍
ഗോ ബാക്ക് രാഹുല്‍ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ .ദിണ്ടിഗല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുന്‍ സമ്പത്തിനെ കരുതല്‍ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര തുടങ്ങുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദര്‍ശിക്കുന്ന അവസരത്തിലെല്ലാം ചിലര്‍ ഗോ ബാക്ക് മോദി എന്ന് പറഞ്ഞ് പ്രതിഷേധിക്കാറുണ്ടെന്നും ഇതിനുള്ള മറുപടിയാണ് രാഹുലിനെതിരായ പ്രതിഷേധമെന്നുമായിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ വാദം. കന്യാകുമാരിയിലെത്തി രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാട്ടുമെന്ന് […]