ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസത്തേയും അവസാന ദിവസത്തേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യാത്ര 134 ദിവസം പിന്നിടുമ്പോൾ രാഹുൽ ഗാന്ധിക്ക് വന്ന മാറ്റമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാധ്യമപ്രവർത്തകൻ പ്രശാന്ത് കുമാറാണ് ഈ ട്രാൻസ്‌ഫോമേഷൻ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ ഇത് വൈറലാവുകയായിരുന്നു. ( rahul gandhi transformation bharat jodo yatra ) 2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 29, 2023 ൽ […]
Tag: bharat jodo yatra
ഇന്നത്തെ ഭാരത് ജോഡോ യാത്രയിൽ വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ; കെ.സി വേണുഗോപാൽ
സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ തുടർന്നും പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ അറിയിച്ചു. ഇന്നത്തേത് വനിതകളുടെ യാത്രയാണ്. വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കാമെന്നാണ് സുരക്ഷാ ഏജൻസികൾ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ കാശ്മീർ താഴ്വരയിൽ എത്തിയപ്പോൾ രാഹുലിന്റെ സുരക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ […]
വിവാഹത്തിന് എതിരല്ല; ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി
ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. വിവാഹത്തിന് താന്‍ എതിരല്ല. അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസമാകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ചരിത്രമാക്കാൻ തിരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനങ്ങളിലും സമാപനത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ അടക്കമാകും സംഘടിപ്പിക്കുക.ജോഡോ യാത്രയുടെ വിജയകരമായ സമാപനം ഉറപ്പാക്കാൻ […]
ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കും; സമാപന ചടങ്ങില്‍ രാജയും ബിനോയ് വിശ്വവും
ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കും. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എം പിയുമാണ് പങ്കെടുക്കുക. ശ്രീനഗറിലെ സമാപന സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികൾ പങ്കെടുക്കുക. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സിപിഐ അറിയിച്ചു. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം പ്രചോദിപ്പിക്കുന്നതായി ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാജ ചൂണ്ടിക്കാട്ടി.ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. 30-ാം തീയതി ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. […]
ജമ്മുകശ്മീരിലെ ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നമുള്ള മേഖലകളില്‍ പകരം കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. യാത്ര സുരക്ഷിതമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 25ന് രാഹുല്‍ ഗാന്ധി ബനിഹാലില്‍ പതാക ഉയര്‍ത്തും. 27ന് ശ്രീനഗറിലെത്തും. […]
ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു
ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ ഫഗ്വാരയിലെ ആശുപത്രിയിലെത്തി. കോൺഗ്രസ് എം.പിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. എം.പിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം […]
രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്
രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12.30 നാണ് വാർത്താ സമ്മേളനം. സെപ്തംബർ 7 ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം ഒൻപതാമത്തെ തവണയാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തുന്നത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി അവസാനം കശ്മീരിൽ സമാപിക്കും. ഇടവേളയ്ക്ക് ശേഷം ജനുവരി 3 ന് പര്യടനം പുനരാരംഭിക്കുന്ന യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കും. അതേസമയം കോണ്‍ഗ്രസില്‍ […]
‘രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’: അമിത് ഷായ്ക്ക് കത്തയച്ച് കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ പ്രവേശിച്ചതു മുതൽ നിരവധി തവണ യാത്രയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തിൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും Z+ സെക്യൂരി ഏർപ്പെടുത്തിയിരിക്കുന്ന രാഹുൽ ഗാന്ധിക്ക് സംരക്ഷണം നൽകുന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടു. ഡൽഹി പൊലീസ് കാഴ്ചക്കാരാണെന്നും സ്ഥിതിഗതികൾ […]
ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. തെലങ്കാനയിലെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെയാണ് യാത്ര മഹാരാഷ്ട്രയിലേക്ക് കടന്നത്. ഡെഗ്ലൂർ കലാമന്ദിറിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം യാത്രയെ വരവേറ്റു. രണ്ടു മാസം പിന്നിട്ട യാത്ര ഇതിനോടകം 1500 കിലോമീറ്റർ ആണ് സഞ്ചരിച്ചത്. ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ […]
ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി; ഇടപെടാതെ ഹൈക്കോടതി
ഭാരത് ജോഡോ യാത്രയ്ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യഹർജിയിൽ ഇടപെടാതെ ഹൈക്കോടതി.യാത്രയ്ക്ക് അനുമതിയുണ്ടെന്നും, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചത് കോടതി പരിഗണിച്ചു. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. നിയമവിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.രാഹുൽ ഗാന്ധി, കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരെ അടക്കം എതിർകക്ഷികളാക്കിയായിരുന്നു ഹർജി. പൊതു റോഡുകളുടെ പകുതി […]