Kerala

ആദ്യമേ വിധിയെഴുതി വച്ചു, ഇനി പ്രഖ്യാപിച്ചാല്‍ മതി; നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതി മുറിക്കുള്ളില്‍ അപമാനിക്കപ്പെടുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് കോടതിക്ക് ഒരു സമീപനമെന്നും പാവപ്പെട്ടവനോട് മറ്റൊരു സമീപമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. ‘നമ്മുടെ നാട്ടില്‍ പണമുള്ളവന് മാത്രമേ കോടതികളിലേക്ക് പോകാനാകൂ. […]

Kerala

വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി

കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങൾ പുറത്തുവന്നു യു ട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ മർദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ […]

Kerala

യുട്യൂബ് ചാനലിലെ അധിക്ഷേപ വീഡിയോ: വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ്

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക. ഹൈടെക് സെൽ അഡീഷണൽ എസ്‍പിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് നടപടിക്കൊരുങ്ങുന്നത്. യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി. നായർക്കെതിരെ ഐ.ടി നിയമം ചുമത്തുന്നതിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് നിയമോപദേശം നൽകിയത്. ഇത്തരം […]

Entertainment

ഭാഗ്യലക്ഷ്മിക്ക് ഫെഫ്കയുടെ പിന്തുണ

‘സെെബറിടത്തില്‍ കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്’ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ ആളെ കയ്യേറ്റം ചെയ്തതിൽ ഭാഗ്യലക്ഷ്മിക്ക്‌ പിന്തുണയുമായി ഫെഫ്ക. സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതിൽ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. സെെബറിടത്തില്‍ കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്. നിയമം കയ്യിലെടുക്കുന്നതിനോട് യോജിപ്പില്ല, എന്നാല്‍ നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് ഇന്നലെ നടന്ന സംഭവം എന്നും ഫെഫ്ക കുറിച്ചു. […]