Kerala

അസ്ഥിയുണ്ടായിരുന്നത് മരത്തിനു പിന്നിലെ കുഴിയില്‍ കല്ലുകൊണ്ട് മറച്ച നിലയില്‍; സംശയ നിവാരണത്തിന് ശാസ്ത്രീയ പരിശോധന

നാടിനെ നടുക്കിയ നരബലി കേസുമായി ബന്ധപ്പെട്ട് ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് കണ്ടെടുത്ത അസ്ഥിയില്‍ പൊലീസിന് സംശയം. അസ്ഥി ഒളിപ്പിച്ച നിലയിലായിരുന്നു. മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലായിരുന്നു അസ്ഥി. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് […]