ഞായറാഴ്ച്ച ലഹരി വിരുദ്ധദിനമായതിനാൽ മദ്യപിക്കുന്നവർക്ക് ഒരു പ്രത്യേക അറിയിപ്പുണ്ട്. നാളെ സമ്പൂര്‍ണ ഡ്രൈ ഡേ ആണ്. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഞായറാഴ്ച്ച ദിവസം അല്പം മദ്യപിച്ച് വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കുണ്ടാവും. നാളെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള രസകരമായ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. അവയിലൊന്ന് ഇങ്ങനെയാണ്. ‘ നാളെ ലഹരി വിരുദ്ധ ദിനമാണ്. കള്ളോ ലിക്വറോ വേണ്ടവര്‍ കരുതുക. ആശങ്ക വേണ്ട, […]
Tag: beverage
ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി; വ്യാജ വാറ്റ് സുലഭം
ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ വാറ്റ് സുലഭമായെന്നും റിപ്പോര്‍ട്ട്. 1112 കേസുകള്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കൂടുതലായി രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ അധികവും തിരുവനന്തപുരത്താണ്. 168 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത്. കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് വയനാട്ടിലാണ്. ഇവിടെ ഒന്‍പത് കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.