സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ. ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് […]
Tag: Bevco
മദ്യ വിതരണം നാളെ മുതല്‍ പുനരാരംഭിക്കും, ടോക്കണ്‍ നിര്‍ബന്ധം ; മന്ത്രി ടി.പി രാമകൃഷ്ണന്‍
ടോക്കൺ വഴിയാണ് മദ്യ വിതരണം. ഇതിനായി ടോക്കണ്‍ ലഭിച്ചവര്‍ മാത്രം വാങ്ങാൻ വരണമെന്ന് മന്ത്രി അറിയിച്ചു സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യഷാപ്പുകള്‍ തുറക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ആപ്പ് വഴിയുള്ള മദ്യത്തിന്‍റെ ബുക്കിംഗ്. ഇതിനായി ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കി. ടോക്കൺ വഴിയാണ് മദ്യ വിതരണം. ഇതിനായി ടോക്കണ്‍ ലഭിച്ചവര്‍ മാത്രം വാങ്ങാൻ […]
ബെവ് ക്യൂ ആപിന് ഗൂഗിളിന്‍റെ അനുമതി; ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും
ഗൂഗിളിന്‍റെ അനുമതി ലഭിച്ചതിനാല്‍ പെട്ടെന്ന് തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. രണ്ടുദിവസത്തിനകം മദ്യവിതരണം ആരംഭിക്കാനാകും എന്നാണ് ബെവ്കോ അധികൃതര്‍ നല്‍കുന്ന സൂചന. ബെവ് ക്യൂ ആപിന് ഗൂഗിള്‍ അനുമതി നല്‍കി. ആപ് ഇന്നോ നാളെയോ പ്രവര്‍ത്തന സജ്ജമാകും. ആപ് ഉപയോഗിച്ച് ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും. നിരവധി ദിവസത്തെ സാങ്കേതിക തടസ്സത്തിന് ശേഷമാണ് ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഗൂഗിളിന്‍റെ അനുമതി ലഭിച്ചതിനാല്‍ പെട്ടെന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. […]
മദ്യം ഓണ്‍ലൈന്‍: ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും
50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്. മദ്യം ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും. 50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. മദ്യം ഓണ്‍ലൈന്‍ ആയി നല്‍കുന്നത് വഴി സര്‍ക്കാരിന് റവന്യൂനഷ്ടം ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. വെര്‍ച്യല്‍ ക്യൂ വഴി മദ്യം […]