പുതിയ മലയാളം പുസ്തകങ്ങൾ വായിക്കാറില്ലെന്ന എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ പരാമർശങ്ങൾക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. എം ടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ് എന്നും ബെന്യാമിൻ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: എം.ടി.യുടെ അഭിമുഖമാണല്ലോ പുതിയ സാഹിത്യചർച്ച. […]
Tag: BENYAMIN
സാഹിത്യത്തിനുള്ള ഈ വർഷത്തെ വയലാർ അവാർഡ് ബെന്യാമിന്
2021ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിൻ്റെ “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. കെ. ആർ മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയുടേതാണ് തീരുമാനം. മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം […]