India

ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം

ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. 26,299 പേരാണ് ബെംഗളൂരുവിൽ ഇന്ന് കൊവിഡ് ബാധിതരായത്. കർണാടകയിൽ ആകെ 50,210 പേർക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ കർണാടകയിലെ ആകെ ആക്ടിവ് കേസുകൾ 3.57 ലക്ഷം ആയി. രണ്ട് ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്‌ഡൗൺ നീക്കിയിരുന്നു. ഇതിനു ശേഷമാണ് കൊവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് […]

Football Sports

ഗോൾ മഴ, ആവേശം; ബെംഗളൂരു-എടികെ മത്സരം സമനിലയിൽ

ഐഎസ്എലിൽ ബെംഗളൂരു എഫ്സിയും എടികെ മോഹൻബഗാനും തമ്മിലുള്ള മത്സരം സമനിലയിൽ. ആകെ 6 ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. ക്ലെയ്റ്റൺ സിൽവ, ഡാനിഷ് ഫാറൂഖി ഭട്ട്, പ്രിൻസ് ഇബാറ എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ സുഭാശിഷ് ബോസ്, ഹ്യൂഗോ ബോമസ്, റോയ് കൃഷ്ണ എന്നിവർ എടികെയുടെ ഗോൾ സ്കോറർമാരായി. മത്സരത്തിൻ്റെ 13ആം മിനിട്ടിൽ സുഭാശിഷ് ബോസിലൂടെ മോഹൻബഗാനാണ് ഗോൾ വേട്ട ആരംഭിച്ചത്. കോർണറിൽ തലവച്ചായിരുന്നു ഗോൾ. അഞ്ച് മിനിട്ടുകൾക്കുള്ളിൽ ബെംഗളൂരു […]

India Weather

ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുന്നു; കെംപഗൗഡ വിമാനത്താവളത്തില്‍ വെള്ളക്കെട്ട്

ബെംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോനപ്പന അഗ്രഹാര പ്രദേശത്ത് വെള്ളംകയറിയ വീട്ടില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കംപഗൗഡ വിമാനത്താവളത്തിന് പുറത്തുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി. പാലസ് റോഡ്, ജയമഹല്‍ റോഡ്, ആര്‍ടി നഗര്‍ ഭാഗങ്ങള്‍, ഇന്ദിരാനഗര്‍, കെഐഎ എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വസന്ത് നഗറിലെ ജെയിന്‍ […]

India

ബംഗളൂരുവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മിലിറ്ററി കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രാഹുല്‍ ഭണ്ടാരി(17)യാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തെ സഞ്ജയ് നഗര്‍ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 5 മണിയോടെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കമുണര്‍ന്ന രാഹുലിനെ പിന്നീട് കാണാതാകുകയായിരുന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനവുമായി ബന്ധപ്പെട്ട് രാഹുല്‍ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായ പിതാവിന്റെ പിസ്റ്റോള്‍ ഉപയോഗിച്ച് […]

India

ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പുരുഷ നഴ്സ് അറസ്റ്റില്‍

ഡ്രസിംഗ് റൂമില്‍ ക്യാമറ വച്ച് ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പുരുഷ നഴ്സ് അറസ്റ്റില്‍. ബംഗളൂരു സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപെഡിക്സ് ഡയറക്ടറുടെ പരാതിയെത്തുടര്‍ന്ന് 31കാരനായ മരുശേതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രാവിലെ 9.30ന് വസ്ത്രം മാറുന്നതിനായി ഡ്രസിംഗ് റൂമിലെത്തിയ വനിതാ സര്‍ജനാണ് മുറിയില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍‌ ഫോണ്‍ വച്ചിരിക്കുന്നത് കണ്ടത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്നതിന് മുന്‍പായി ഡ്രസ് മാറാനായി എത്തിയതായിരുന്നു സര്‍ജന്‍. മൊബൈല്‍ ഫോണിലെ […]

Health India Kerala

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ബംഗളൂരുവില്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗളൂരു കോർപറേഷൻ. കേരളത്തിലെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നിൽ. 72 മണിക്കൂറിന് മുൻപെടുത്ത ആര്‍ ടി – പി.സി.ആര്‍ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോർപറേഷൻ നിർദേശം നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനിൽ കഴിയണമെന്നും ബംഗളൂരു കോർപറേഷൻ വ്യക്തമാക്കി.

Football Sports

മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം നായകൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു

ഇന്ത്യൻ ഫുട്​ബാൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ കൂടിയായിരുന്നു കാൾട്ടൻ ചാപ്മാൻ. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന്​ ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്. 49 വയസായിരുന്നു ഇന്ത്യൻ ഫുട്​ബാളിന്റെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തുന്ന ചാപ്​മാനെ മിഡ്ഫീൽഡ് മാന്ത്രികൻ എന്നാണറിയപ്പെട്ടിരുന്നത്.1995 മുതൽ 2001 വരെ ഇന്ത്യൻ ചാപ്മാൻ ഇന്ത്യക്കായി ബൂട്ടുകെട്ടി. മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന്റെ ആ മികവ് കൂടിയാണ് […]

Kerala

ബംഗളുരു മയക്കുമരുന്ന് കേസ്; ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. ബംഗളുരു മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചിട്ടുണ്ട്, ഉന്നതരില്‍ ഒരാളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയി നല്‍കിയ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

India National

ബംഗളൂരുവില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ബംഗളൂരു നഗരത്തില്‍ സംഘർഷം. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. Karnataka: Visuals from Bengaluru's DJ Halli Police Station area where violence broke out over an alleged inciting social media post. Two people died & around 60 police personnel sustained injuries in the violence […]

India National

ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ […]