Sports

ഐഎസ്എൽ : ബെംഗളൂരു എഫ്‌സി ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്സി ഫൈനലിൽ. കർണാടകയിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്ക് എതിരായ സെമി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ബംഗളുരുവിന്റെ വിജയം. മുംബൈയുടെ മെഹ്താബ് സിങ്ങിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റിയതാണ് ബംഗളുരുവിനെ ഫൈനലിലേക്ക് നയിച്ചത്. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം സുനിൽ ചെത്രിയുടെ ഗോളിൽ ബംഗളുരു മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇന്നത്തെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾ നേടി മുംബൈ സമനില പിടിച്ചതാണ് മത്സരം […]

Football

സൂപ്പർ കപ്പിൽ പ്രതികാരം വീട്ടാം; ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബെംഗളൂരു

സൂപ്പർ കപ്പ് മൂന്നാം സീസണിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഐ ലീഗിലെ 10 ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളും ഉൾപ്പെടെ 21 ടീമുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. ടൂർണമെൻ്റിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. (blasters bengaluru super cup) ഏപ്രിൽ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക. […]

Football

ഛേത്രിയെ മാത്രമല്ല, സമ്മാനദാന ചടങ്ങിനിടെ ടൂർണമെൻ്റ് ടോപ്പ് സ്കോററെയും തള്ളിമാറ്റി: വിഡിയോ

ഡ്യുറൻഡ് കപ്പിൻ്റെ സമ്മാനദാന ചടങ്ങിനിടെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശൻ്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ടൂർണമെൻ്റ് ടോപ്പ് സ്കോററും ബെംഗളൂരു എഫ്സി താരവുമായ ശിവശക്തിയെയും തള്ളിമാറ്റുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസാണ് ശിവശക്തിയെ തള്ളിമറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അടുത്ത് തന്നെ ഗവർണറുമുണ്ട്. രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള […]

Football Sports

മുംബൈയെ ഞെട്ടിച്ച് ബെംഗളൂരു; ചാമ്പ്യന്മാരുടെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്

ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും അവർക്ക് വിജയിക്കാനായില്ല. ഇന്ന് ബെംഗളൂവിനെതിരെ കനത്ത തോൽവിയാണ് മുംബൈ വഴങ്ങിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ബെംഗളൂരുവിനായി പ്രിൻസ് ഇബാറ ഇരട്ടഗോൾ നേടിയപ്പോൾ ഡാനിഷ് ഫാറൂഖ് ഭട്ട് ഒരു ഗോൾ നേടി. ഗോളുകളെല്ലാം ആദ്യ പകുതിയിലായിരുന്നു. കളിയുടെ എട്ടാം മിനിട്ടിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടിൻ്റെ ഒരു തകർപ്പൻ സ്ട്രൈക്ക് മുംബൈ ഗോളിയെ മറികടന്നു. 23ആം മിനിട്ടിൽ ബെംഗളൂരു അടുത്ത വെടിപൊട്ടിച്ചു. ഒരു […]

Football Sports

വിശാൽ കെയ്ത്തിനു പിഴച്ചു; ചെന്നൈയിനെ തകർത്ത് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയവുമായി ബെംഗളൂരു എഫ്സി. ചെന്നൈയിൻ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ബെംഗളൂരു വിജയവഴിയിൽ തിരികെ എത്തിയത്. ക്ലീറ്റൻ സിൽവ, അലൻ കോസ്റ്റ, ഉദാന്ത സിംഗ്, പ്രതീക് ചൗധരി എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ മിർലേൻ മുർസേവ്, റഹീം അലി എന്നിവ ചെന്നൈക്കായും വലകുലുക്കി. നാലാം മിനിട്ടിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ മുന്നിലെത്തി. മിർലേൻ മുർസേവ് ആയിരുന്നു ഗോൾ സ്കോറർ. 38ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്ലീറ്റൻ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. 43ആം […]

Football Sports

മൂന്ന് ചുവപ്പുകാർഡ്; രണ്ട് ഗോൾ; ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല. (blasters bengaluru durand cup0 ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ തോൽവി. ആദ്യ പകുതിയിൽ […]

Cricket Sports

ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

കരുത്തരുടെ ഐ.എസ്.എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്.സി ​ഗോവയും ബം​ഗളൂരു എഫ്.സിയും രണ്ട് ഗോളുകളിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിറകിലായ ഗോവ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു. 27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ […]