India

ബംഗാളില്‍ കേന്ദ്രസേന വംശഹത്യ നടത്തിയെന്ന് മമത ബാനര്‍ജി

ബം​ഗാൾ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര സേന നടത്തിയത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സേന വെടിവെച്ചതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിലെ സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ജനങ്ങളെ നിയന്ത്രിക്കാൻ അറിയാത്ത സി.ഐ.എസ്.എഫുകാരാണ് കൂച് ബിഹാറിൽ കൊല നടത്തിയത്. ആളുകൾക്കിടിയിലേക്ക് വെടിയുണ്ട വർഷിക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കലായിരുന്നു ലക്ഷ്യമെങ്കിൽ അരയ്ക്ക് കീഴ്പ്പോട്ട് വെടിയുതിർക്കുമായിരുന്നു. എന്നാൽ വെടിയേറ്റ് മരിച്ചവർക്കെല്ലാം മുറിവുള്ളത് കഴുത്തിനും നെഞ്ചിലുമാണെന്നും മമത പറഞ്ഞു. സിലി​ഗുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. ആഭ്യന്തരമന്ത്രി അമിത് […]

India

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകമാണ്. നിരോധനാജ്ഞ തുടരുന്ന നന്ദിഗ്രാമില്‍ സുരക്ഷക്കായി കൂടുതൽ സേനയെ വിന്യസിച്ചു. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും 3 മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ബംഗാളിലും അസമിലും വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ അക്രമ പരമ്പര തന്നെ അരങേറിയ ബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 355 എണ്ണം പ്രശ്ന ബാധിത […]

India

ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അസാനിക്കും. നന്ദിഗ്രാം അടക്കം ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി മമത ബാനർജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടെ 30 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിഎംസിക്ക് നന്ദിഗ്രാമിൽ 67 ശതമാനവും ലോക്‌സഭ തെരഞ്ഞെടുപ്പിൽ 63 ശതമാനവുമാണ് വോട്ട് […]

India

‘ഒരിക്കല്‍ ഇന്ത്യയുടെ പേര് മോദി എന്നാക്കും’: പരിഹസിച്ച് മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്റ്റേഡിയങ്ങളുടെ പേര് മാറ്റുകയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ അച്ചടിക്കുകയും ചെയ്ത പ്രധാനമന്ത്രി ഒരു ദിവസം രാജ്യത്തിന് തന്നെ സ്വന്തം പേരിടുമെന്നായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം. കൊല്‍ക്കത്തയില്‍ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ‘സ്റ്റേഡിയത്തിന് സ്വന്തം പേരിടുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റിലും സ്വന്തം ചിത്രം പതിപ്പിക്കുന്നു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി […]

India

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു. റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ […]