Sports

സ്റ്റോക്സിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയുണ്ട്; അത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീം ക്യാപ്റ്റനാക്കണോ എന്നത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. തങ്ങൾക്ക് ഒരു ഓൾറൗണ്ടറെ ആവശ്യമായിരുന്നു എന്നും സ്റ്റോക്സിനെ ലഭിച്ചതിൽ ധോണി സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഐപിഎൽ മിനി ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്.  ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 […]

Kerala

ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയും സ്റ്റോക്സിന്‍റെ വെടിക്കെട്ടും; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്

സെഞ്ച്വറിയുമായി ജോണി ബെയര്‍സ്റ്റോയും ഒരു റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടപ്പെട്ട ബെന്‍ സ്റ്റോക്സും. ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതിയായിരുന്നു ഇന്ത്യ ഉയര്‍ത്തിയ 337 എന്ന ലക്ഷ്യം ഇംഗ്ലണ്ടിന് മറികടക്കാന്‍. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയും ബെയര്‍സ്റ്റോയും നല്‍കിയ മികച്ച തുടക്കം ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ട് പാഴാക്കിയില്ല. സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ രണ്ടാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സുമായി 175 റണ്‍സ് കൂട്ടുകെട്ടും ജോണി ബെയര്‍സ്റ്റോ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റിന്‍റെ […]

Cricket Sports

ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്ന ഓൾറൗണ്ടർ സമവാക്യങ്ങൾ

2016 ടി-20 ലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ഇംഗ്ലണ്ടിൻ്റെ 155 റൺസ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. അവസാന ഓവറിൽ വേണ്ടത് 19 റൺസ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ ബെൻ സ്റ്റോക്സിൻ്റെ കയ്യിൽ പന്തേല്പിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റ് ആയിരുന്നു ക്രീസിൽ. നാല് പന്തുകൾ, നാല് സിക്സറുകൾ. വിൻഡീസ് ടീമിൻ്റെ ജയാരവങ്ങൾക്കിടയിൽ സ്റ്റോക്സ് നിരാശയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ആ മത്സരത്തിൻ്റെ ആകെ പ്രതിഫലനമായി. […]