Kerala

ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാനിടയായ സംഭവം, കുറ്റക്കാർക്കെതിരെ കർശന നടപടി; മന്ത്രി എം.ബി രാജേഷ്

തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എക്സൈസ് വിജിലൻസും എക്സൈസ് ക്രൈം ബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. നടപടിയിൽ വിട്ടു വീഴ്‌ച്ചയുണ്ടാകില്ല. എക്സൈസ് നടപടികളെ സ്വാർത്ഥ താല്പര്യങ്ങളോടെ ആരെങ്കിലും കണ്ടാൽ അവർക്കെതിരെ കർശന നടപടിയെടുക്കും. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി […]