Kerala

മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ കല്ലും കട്ടയും കൊണ്ട് ക്രൂരമായി മര്‍ദിച്ചു; എറണാകുളത്ത് യുവാവ് പിടിയില്‍

എറണാകുളത്ത് മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. തമിഴ്‌നാട് സ്വദേശിക്കാണ് മര്‍ദനമേറ്റത്. കൊലക്കേസ് പ്രതി കൂടിയായ മുരുകന്‍ സുബ്രഹ്മണ്യനാണ് മര്‍ദിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യാ സഹോദരനെ മുരുകന്‍ സുബ്രഹ്മണ്യന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കു ശേഷമാണ് സംഭവം. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു മര്‍ദനം. അടിയേറ്റയാളുടെ വാരിയെല്ലിനു പൊട്ടലുണ്ട്. കഴുത്തിനു പുറകില്‍ ഏഴും, മുഖത്ത് ഇടതു കണ്ണിനു താഴെ മൂന്നും തുന്നലുകളുണ്ട്. പരുക്കേറ്റയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് […]

Kerala

വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവം; സ്റ്റേഷന്‍ ഹൗസ് ഓഫീസർക്ക് സ്ഥലംമാറ്റം

വാളയാറില്‍ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.

National

‘ജാതിച്ചരട്’ കയ്യില്‍ കെട്ടി; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; അര്‍ധനഗ്നനാക്കി ഓടിച്ചു

തമിഴ് നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ജാതിയുടെ അടയാളമായ മഞ്ഞ ചരട്’ കയ്യില്‍ കെട്ടിയതിനായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു. സംഭവത്തില്‍ പാളയംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. പാളയംകോട്ട സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സ്‌കൂളിന് പുറത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചായിരുന്നു മര്‍ദനം. […]