Gulf

അബുദാബി കടൽത്തീരത്ത് പാമ്പുകൾ വർധിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

അബുദാബി കടൽത്തീരത്ത് കടൽപാമ്പുകൾ വർധിക്കുന്നു എന്ന് അധികൃതർ. അബുദാബി കാലാവസ്ഥാ ഏജൻസിയാണ് ബീച്ചിൽ പോകുനവർ ജാഗരൂകരാവണമെന്നറിയിച്ചത്. ശൈത്യകാലത്ത് ബീച്ചുകളിൽ കടൽപാമ്പുകൾ ഒരുപാടുണ്ടെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും അബുദാബി കാലാവസ്ഥാ ഏജൻസി (ഇഎഡി) അറിയിച്ചു. ശൈത്യകാലത്ത് കടൽപാമ്പുകൾ പ്രജനനത്തിനായി തീരത്തേക്ക് വരാറുണ്ട്. ബീച്ചുകളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ പ്രജനനം നടത്താറുള്ളത്. 22 ഡിഗ്രി സെൽഷ്യസിനു താഴെ ഊഷ്‌മാവെത്തുമ്പോഴാണ് പാമ്പുകൾ തീരത്തേക്ക് എത്താറുള്ളത്. ഈ ആഴ്ച അബുദാബിയിലെ കാലാവസ്ഥ 21 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. കടൽപാമ്പിനെ തൊടരുതെന്നും ചത്ത പാമ്പുകളാണെന്ന് തോന്നിയാലും കയ്യിലെടുക്കരുതെന്നും […]

Kerala

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.

Kerala

കോഴിക്കോട് ബീച്ചിലെ സം​ഗീത പരിപാടിക്കിടെ സംഘർഷം; വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്ക്

കോഴിക്കോട് ബീച്ച് കാർണ്ണിവൽ സംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്കേറ്റു. 6 പൊലീസുകാർക്കും പരുക്കുണ്ട്. ബീച്ചിലെ സംഗീതപരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ആദ്യം അപകടമുണ്ടാവുകയായിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൂട്ടയടി നടക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. മതിയായ സൗകര്യമൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംഘാടകർക്കെതിരെയും പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയിൽ പൊലീസ് രണ്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് ബീച്ചിലെ സംഗീതപരിപാടിക്കിടെ സംഘർഷമുണ്ടായത്. പരിപാടിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം പേർക്ക് […]

Kerala

നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്

നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്. കുട്ടികളെയുമായി നിരവധി പേരാണ് ബീച്ചിലെത്തിയത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട അവ്യക്തതയാണ് ബീച്ചിലേക്ക് ആളുകളെത്താൻ കാരണം. നിലവിൽ സരോവരം പാർക്കിലേക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും ബീച്ചിലേക്ക് പ്രവേശനമില്ലെന്നും ഡി റ്റി പി സി അറിയിച്ചു. നിയന്ത്രണം മറികടന്ന് ആളുകളെത്തിയിട്ടും ഇടപെടാൻ പൊലീസ് തയ്യാറായില്ല. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നേരത്തെ ഇളവുകൾ വരുത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. വനം […]