ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണിപ്പോള്‍ താരം. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലിയെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയതതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
Tag: BCCI
ഐപിഎൽ: ഈ സീസണിൽ ബിസിസിഐ നേടിയത് 4000 കോടി രൂപ
ഐപിഎൽ 13ആം സീസണിൽ ബിസിസിഐയുടെ വരുമാനം 4000 കോടി രൂപ. ടിവി വ്യൂവർഷിപ്പ് വരുമാനം ഒഴിവാക്കിയുള്ള കണക്കാണിത്. ബിസിസിഐ ട്രഷറർ അരുൺ ധമാൽ ആണ് കണക്ക് പുറത്തുവിട്ടത്. ഇത്തവണ ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. “ഈ കൊവിഡ് കാലത്ത് ഞങ്ങൾ 4000 കോടി രൂപ നേടി. ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ഇത്തവണ 25 ശതമാനത്തോളം വർധന ഉണ്ടായി. എക്കാലത്തെയും മികച്ച ഓപ്പണിംഗ് ഗെയിം ടിവി വ്യൂവർഷിപ്പ് ലഭിച്ചു. ഞങ്ങളെ സംശയിച്ചവർ […]
അടുത്ത വർഷം ടീം ഇന്ത്യ കളിച്ച് കുഴയും; എല്ലാ മാസവും മത്സരങ്ങൾ: 2021ലേക്കുള്ള ഷെഡ്യൂൾ പുറത്ത്
2021ലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഷെഡ്യൂൾ പുറത്ത്. ഇടവേളകളില്ലാത്ത ക്രിക്കറ്റ് മത്സരങ്ങളാണ് അടുത്ത വർഷം ഇന്ത്യയെ കാത്തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങൾ നീണ്ട ഇടവേള ഉണ്ടായതു കൊണ്ട് തന്നെ അതിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരക്രമം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ഇന്ത്യ 14 ടെസ്റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ, ഐപിഎലും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഉണ്ട്. ജനുവരി […]
ഐപിഎല്ലിനൊപ്പം വനിതാ ഐപിഎല്ലിനും അരങ്ങൊരുങ്ങുന്നു; ഏറ്റുമുട്ടുക നാല് ടീമുകൾ
ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. നവംബർ 1 മുതൽ 10 വരെയാണ് വിമൻസ് ഐപിഎൽ നടക്കുക. ഐപിഎൽ പ്ലേ ഓഫിനൊപ്പമാവും ടി-20 ചലഞ്ച്. ഇതോടൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളും 2021 […]
ഐപിഎൽ യുഎഇയിൽ തന്നെ; സർക്കാരിനോട് അനുവാദം തേടുമെന്ന് ബിസിസിഐ
ടി-20 ലോകകപ്പ് മാറ്റിവച്ചതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ യുഎഇയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ ലീഗ് നടത്താനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിനെ ഉടൻ സമീപിക്കുമെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. “വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎഇയിൽ ഐപിഎൽ നടത്താനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്ര സർക്കാരിനെ സമീപിക്കും. അവിടെ ലീഗ് നടത്താമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്. അവിടുത്തെ സ്ഥിതി ഞങ്ങൾക്ക് നന്നായി അറിയാം. […]