Sports

അടുത്ത ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി തന്നെ

അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും. നിലവിലെ ട്രഷററായ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി […]

Cricket Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സൗകര്യം പിന്നീട് ഐപിഎലിലും പരീക്ഷിക്കുമെന്നാണ് വിവരം. പ്ലെയിങ്ങ് ഇലവനിൽ ഇല്ലാത്ത, ടീം ഷീറ്റിലെ നാല് സബ്സ്റ്റിറ്റ്യൂഷനുകളിൽ പെട്ട ഒരു താരത്തെ മത്സരത്തിനിടെ കളത്തിലിറക്കാം എന്നതാണ് ഇംപാക്ട് പ്ലയറിൻ്റെ സവിശേഷത. ബിഗ് ബാഷ് ലീഗിൽ നേരത്തെ ഈ സൗകര്യം വന്നിരുന്നു. ടീം ഷീറ്റിലെ 12ആമത്തെയോ 13ആമത്തെയോ താരത്തെ ‘എക്സ് ഫാക്ടർ’ പ്ലയറായി ഇറക്കാമെന്നായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സിൻ്റെ […]

Cricket

ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും തൽസ്ഥാനത്ത് തുടരാം; ഉത്തരവുമായി സുപ്രിംകോടതി

ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയ്ക്കും ജനറൽ സെക്രട്ടറി ജയ് ഷായ്ക്കും തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രിം കോടതി. സുപ്രിംകോടതി തന്നെ രൂപീകരിച്ച ലോധ കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്. അതുകൊണ്ട് തന്നെ ജയ് ഷായ്ക്കും സൗരവ് ഗാംഗുലിയ്ക്കും മൂന്ന് വർഷം കൂടി തൽസ്ഥാനത്ത് തുടരാം. നീതിന്യായ വകുപ്പിൻ്റെ ഇടപെടൽ കൊണ്ടല്ല, ഭരണ നടത്തിപ്പ് കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് വിജയകരമായി മുന്നോടുപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ബിസിസിഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ബിസിസിഐ […]

Cricket

ബൈജൂസ് ബിസിസിഐക്ക് നൽകാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോർട്ട്

ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസറായ ബൈജൂസ് ബിസിസിഐക്ക് നൽകാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോർട്ട്. അതേസമയം, ബിസിസിഐയുമായുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പേടിഎം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് മാസങ്ങൾക്കു മുൻപാണ് എഡ്‌ടെക് കമ്പനിയായ ബൈജൂസുമായി ബിസിസിഐ 2023 ലോകകപ്പ് വരെ കരാർ നീട്ടിയത്. ബിസിസിഐയുമായി കരാർ നീട്ടിയെങ്കിലും കരാറിൽ ഒപ്പിട്ടില്ലെന്നാണ് ബൈജൂസ് പറയുന്നത്. കരാർ ഒപ്പിട്ടതിനു ശേഷം പണം നൽകുമെന്നും ബൈജൂസ് പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഫിൻടെക് കമ്പനിയായ പേടിഎം ബിസിസിഐയുമായുള്ള […]

Cricket

ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ; രഞ്ജി ജേതാക്കൾക്ക് ലഭിക്കുക 2 കോടി രൂപ

രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇത്ര ഭീമമായ തുക ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര ടൂർണമെൻ്റുകൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ലിസ്റ്റ് എ ടൂർണമെൻ്റായ ദിയോധർ ട്രോഫി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ബിസിസിഐ യോഗത്തിൽ തീരുമാനമായി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം രാജ്യത്തെ […]

Cricket

‘ഫോമിലല്ലെങ്കിൽ വിശ്രമം അനുവദിക്കുന്നത് നല്ല രീതിയില്ല’; വിമർശിച്ച് വെങ്കിടേഷ് പ്രസാദ്

ഫോമിലല്ലാത്ത താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് നല്ല രീതിയല്ലെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ഫോം നഷ്ടപ്പെട്ടാൽ പുറത്തിരുത്തുകയാണ് വേണ്ടതെന്നും ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഫോം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കിടേഷ് പ്രസാദ് താരങ്ങൾക്കും ബിസിസിഐക്കുമെതിരെ ആഞ്ഞടിച്ചത്. ‘നിങ്ങൾ ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി പരിഗണിക്കാതെ ടീമിൽ നിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാ​ഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, ഹർഭജൻ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോൾ ടീമിന് പുറത്തായിരുന്നു. […]

Cricket

ഐപിഎൽ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ!

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-27 സീസണുകളുടെ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് 32,890 കോടി രൂപ ബിസിസിഐക്ക് ലഭിക്കുക. ജൂൺ 12നാണ് സംപ്രേഷണാവകാശത്തിനുള്ള ലേലം നടക്കുക. ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ […]

Cricket

ഐപിഎൽ; സ്റ്റേഡിയത്തിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബിസിസിഐ

ഐപിഎൽ മത്സരങ്ങളിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബിസിസിഐ. സ്റ്റേഡിയത്തിൻ്റെ 65-70 ശതമാനം സീറ്റുകളിൽ ബിസിസിഐ ഏറെ വൈകാതെ കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവന്നേക്കും. നിലവിൽ 25 ശതമാനം കാണികളെയാണ് സ്റ്റേഡിയങ്ങളിൽ അനുവദിക്കുന്നത്. അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് 61 റൺസിന്റെ ജയം കുറിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഹൈദരാബാദിന് […]

Cricket Sports

ഐപിഎൽ: കൊവിഡ് ബാധിച്ചാൽ കളി മാറ്റിവെക്കും; ഡിആർസിന്റെ എണ്ണത്തിൽ വർധനവ്

ഐപിഎലിൽ നിയമപരിഷ്കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി […]

Uncategorized

ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോർഡ് തുക, ആമസോണും രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എല്‍) സംപ്രേഷണാവകാശത്തിൽ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് തുക. നാല് വര്‍ഷത്തേക്കാണ് ഐ.പി.എല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. ഏകദേശം 45,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെക്കാണ് കരാര്‍. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ […]