കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം. വൈറസ് പരീക്ഷണ ശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘം വ്യക്തമാക്കി. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ആരോപണങ്ങളെ വിദഗ്ദ സംഘം തള്ളി. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും […]