ഫോർട്ട് എന്നാൽ കോട്ടയെങ്കിൽ ബാസ്റ്റ്യൺ എന്നാൽ കൊത്തളമാണ്. ഫോർട്ട് കൊച്ചിയെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഇടമാണ് അവിടുത്തെ ബാസ്റ്റ്യൺ ബംഗ്ലാവ്. നാല് നൂറ്റാണ്ടിലധികം നീണ്ട കൊളോണിയൽ കാലത്തിന്റെ ചരിത്ര സാക്ഷിയാണ് ഫോർട്ട് കൊച്ചി. 1503ൽ പോർച്ചുഗീസുകാർ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഫോർട്ട് മാനുവൽ ഇവിടെ നിർമിച്ചു. 1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തി കൊച്ചി പിടിച്ചെടുത്തു. മാനുവൽ കോട്ടയെ നവീകരിച്ചു. ചതുരാകൃതിയിലുള്ള കോട്ടയ്ക്ക് എല്ലാ മൂലയിലും കൊത്തളങ്ങളുണ്ടായിരുന്നു. അതിലൊരു കൊത്തളത്തിന്റെ മുകളിലാണ് പിന്നീട് വന്ന ബ്രിട്ടീഷുകാർ […]