Kerala

പരിശുദ്ധ ബാവ എന്നും സഭയുടെ ഭദ്രത കാത്തുസൂക്ഷിച്ച വ്യക്തി; തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ ദുഖം അറിയിക്കുന്നതായി തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. കേരളകരയിലും ആഗോള വ്യാപകമായ ക്രൈസ്തവ സഭയ്ക്കും മികച്ച നേതൃത്വം നല്‍കിയ വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. ‘ദൈവവിളിയായി ഈ വിയോഗത്തെ കാണുകയാണ്. ഒരു സമൂഹത്തോടൊപ്പം നിന്ന് നേതൃത്വം നല്‍കേണ്ടി വന്ന മതാചാര്യന്‍ എന്നുള്ള നിലയില്‍ സഭയുടെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. എല്ലാക്കാലത്തും എല്ലാപ്രശ്‌നങ്ങളിലും സഭയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹം […]

Kerala

പരിശുദ്ധ ബാവയുമായി ഉണ്ടായിരുന്നത് വ്യക്തിപരമായി അടുപ്പം; അനുസ്മരിച്ച് രമേശ് ചെന്നിത്തല

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനുമായി വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ക്കെ അദ്ദേഹത്തോട് പരിചയവും അടുപ്പവുമുണ്ടായിരുന്നു. സമൂഹത്തിനും സഭയ്ക്കും നിസ്തുലമായ സംഭാവന നല്‍കിയ മഹാരഥനായിരുന്നു പരിശുദ്ധ ബാവയെന്ന് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. സഭയുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. സഭയെയും സമൂഹത്തെയും ഒരുപോലെ അദ്ദേഹം മുന്നോട്ടുനയിച്ചു. മുഴുവന്‍ കേരളീയരുമായും ഏറ്റവും അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചു. ദേവലോകത്ത് അദ്ദേഹത്തെ കാണാന്‍ […]