സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ. ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് […]
Tag: bar open
തെരഞ്ഞെടുപ്പ് അടുത്തതോടെ ബാർ തുറക്കാനൊരുങ്ങി സര്‍ക്കാര്‍: റിപ്പോർട്ട് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി
തെരഞ്ഞെടുപ്പ് ആരവം മുഴങ്ങിയതോടെ പൂട്ടി കിടക്കുന്ന ബാറുകൾ തുറക്കാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ട് എക്സൈസ് മന്ത്രിയുടെ ശിപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ സർക്കാർ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ബാറുകൾ അനന്തമായി അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ […]