സഹകരണ ബാങ്കിലെ തട്ടിപ്പ് തടയാൻ നിയമഭേദഗതിക്ക് ഒരുങ്ങി സർക്കാർ. ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ കേസെടുക്കാനും കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കാനുമാണ് തീരുമാനം. ഇതിനാവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയ കരട് നിയമം രണ്ടുമാസത്തിനകം തയ്യാറാക്കും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. സഹകരണ ബാങ്കുകളിലെ അഴിമതിയും ക്രമക്കേടും തടയുന്നതിനാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ഓഡിറ്റ് സംവിധാനം പൂർണമായും സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തും. ഇന്ത്യൻ ഓഡിറ്റ് ആൻഡ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് […]