ബംഗ്ലാദേശിൽ നാശം വിതച്ച് സിട്രാംഗ് ചുഴലിക്കാറ്റ്. ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ തീരപ്രദേശങ്ങളിലും മധ്യഭാഗങ്ങളിലുമാണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തെക്കുപടിഞ്ഞാറൻ ചട്ടോഗ്രാം തീരപ്രദേശങ്ങളിൽ നിന്നാണ്. വൈകുന്നേരം 6 മണി വരെ 16 ജില്ലകളിൽ(64 അഡ്മിനിസ്ട്രേറ്റീവ്) നിന്നായി 35 പേർ കൊല്ലപ്പെട്ടെന്ന് ബംഗാളി ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയുന്നു. മറ്റൊരു പ്രമുഖ വാർത്താ വെബ്‌സൈറ്റ് bdnews24.com 22 മരണങ്ങൾ സംഭവിച്ചതായി പറയുന്നു. എന്നാൽ ഔദ്യോഗിക […]
Tag: Bangladesh
ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു; മഹ്‌മൂദുള്ള പുറത്ത്
ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിൽ ടീമിനെ നയിച്ച മുതിർന്ന താരം മഹ്‌മൂദുള്ളയെ 15 അംഗ ടീമിൽ പരിഗണിച്ചില്ല. അടുത്തിടെ ടി-20കളിൽ നിന്ന് വിരമിച്ച മുഷ്ഫിക്കർ റഹീം ഉൾപ്പെടെ ഈ മാസം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ കളിച്ച 5 താരങ്ങളെയും ലോകകപ്പിൽ പരിഗണിച്ചില്ല. ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട അനാമുൽ ഹഖ്, മുഹമ്മദ് നയിം, പർവേസ് ഹുസൈൻ, മെഹദി ഹസൻ എന്നിവരെയാണ് ടി-20 ലോകകപ്പിനുള്ള […]
സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും
സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും. കുഷിയാര നദിയിലെ ജലം പങ്കിടുന്നതും റെയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും അടക്കമുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ഒരുമിച്ച് പ്രപർത്തിക്കാനും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തിരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ രണ്ട് പ്രധാനമന്ത്രിമാരും അവകാശപ്പെട്ടു. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷേയ്ക്ക് ഹസിന കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിലായിരുന്നു. കുഷിയാര നദിയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച ചർച്ചകൾ […]
ഏഷ്യാ കപ്പ്: ജയം തുടരാൻ അഫ്ഗാനിസ്ഥാൻ; കരുതലോടെ ബംഗ്ലാദേശ്
ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും […]
ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ്
ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് ഇന്ത്യൻ തീര സംരക്ഷണ സേന. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കിഅയച്ചത്. ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് കഴിഞ്ഞത് ഏകദേശം 24 മണിക്കൂറാണ്. തുടർന്ന് ഓഗസ്റ്റ് 20നാണ് ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കാണുന്നത്. കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആകെ 32 […]
ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം; ഒരാഴ്ചക്കിടെ 40 മരണം: ചിത്രങ്ങൾ
ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സിൽഹറ്റ്, സുനംഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. 122 വർഷത്തിനിടെ സിൽഹറ്റിലുണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്. വടക്കുകിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകട മേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. […]
അതിർത്തി കടന്നുള്ള ഇന്ത്യ ബംഗ്ലാദേശ് ബസ് സർവീസ് പുനരാരംഭിച്ചു
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. ധാക്ക-സിൽഹത്-ഷില്ലോങ്-ഗുവാഹത്തി-ധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലിൽ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതൽ കൊൽക്കത്ത വരെ ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. […]
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ്, ഇരു രാജ്യത്തെയും റെയിൽവേ മന്ത്രിമാർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗ്ലാദേശ് റെയിൽവേ മന്ത്രി നൂറുൽ ഇസ്‌ലാം സുജോൻ എന്നിവർ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഡൽഹിയിലെ റെയിൽ ഭവനിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. പശ്ചിമ ബംഗാളിലെ ന്യൂ […]
ബംഗ്ലാദേശിലും ബുർഖ നിരോധനം; പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്ന് ഉത്തരവ്
കർണാടക മാതൃകയിൽ ബംഗ്ലാദേശിലും ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് വിലക്കി മാനേജ്മെന്റ്. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളിൽ അരങ്ങേറി. ഒടുവിൽ മാനേജ്മെന്റ് ഉത്തരവ് പിൻവലിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ക്ലാസിൽ കയറിയ ശേഷം പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്നായിരുന്നു മാനേജ്മെന്റ് ഉത്തരവ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, ആശയക്കുഴപ്പത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നതെന്നും അധികൃതർ […]
അനായാസം ഓസ്ട്രേലിയ; ജയം 8 വിക്കറ്റിന്
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ. 9 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റൺസ് വിജയലക്ഷ്യം 6.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 20 പന്തുകളിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. (australia won bangladesh t20) കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയ ഓസ്ട്രേലിയക്ക് ഇന്നത്തെ കളിയിൽ മികച്ച ജയം അനിവാര്യമായിരുന്നു. തുടക്കം […]