വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിനെ 7 വിക്കറ്റിന് 107ൽ ഒതുക്കിയ ബാംഗ്ലൂർ 12.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം. (wpl rcb […]
Tag: BANGALORE ROYAL CHALLENGERS
പന്തിൽ ഉമിനീര് പുരട്ടി അമിത് മിശ്ര; വിവാദം: വിഡിയോ
ഐപിഎൽ മത്സരത്തിനിടെ പന്തിൽ ഉമിനീര് പുരട്ടി ലക്നൗ സൂപ്പർ ജയൻ്റ്സ് താരം അമിത് മിശ്ര. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. കൊവിഡ് വ്യാപനത്തിനു ശേഷം പന്തിൽ ഉമിനീർ പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. (amit mishra saliva ipl) ബാംഗ്ലൂർ ഇന്നിംഗ്സിൻ്റെ 12ആം ഓവറിലെ ആദ്യ പന്ത് എറിയുന്നതിനു മുൻപാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. 2021 ഐപിഎലിലും മിശ്ര ഇത്തരത്തിൽ ഉമിനീർ പുരട്ടി വിവാദത്തിലായിരുന്നു. അന്ന് മിശ്ര ഡൽഹി ക്യാപിറ്റൽസിലായിരുന്നു. […]
അവസാന ബോൾ ത്രില്ലറിൽ ബാംഗ്ലൂരിനെതിരെ ലക്‌നൗവിന് വിജയം
ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവിന് വിജയം. കൊഹ്‌ലിയുടെയും ഡു പ്ലെസിസ്ന്റെയും മാക്സ്‌വെല്ലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷെ ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പത്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ നാലാമത്തെ റൺ നിരക്കാണ് ഇന്നത്തേത്. LSG won RCB IPL 2023 ആദ്യ നാലോവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച […]
ഐപിഎലിൽ ഇന്ന് ആർസിബി ലക്നൗവിനെതിരെ
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്. (ipl rcb lsg preview) ഒരു കളി ജയിച്ചെങ്കിലും ആർസിബി അത്ര ഭദ്രമായ നിലയിലല്ല. അനുജ് റാവത്ത്, ഗ്ലെൻ മാക്സ്‌വൽ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്‌മദ് എന്നിവരടങ്ങുന്ന മധ്യനിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂർണമായ […]
ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം
വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തുടക്കം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി കീഴടക്കിയത്. ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുക്കാനേ സാധിച്ചുള്ളൂ . സ്മൃതി മന്ദന (23 പന്തിൽ 35), ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഹെതർ നൈറ്റ് (21 പന്തിൽ 34), എലിസ് പെറി (19 പന്തിൽ 31), മേഗൻ ഷൂട്ട് (19 […]
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ ‘Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച്ച് ക്ലബ്) എന്ന് പുനർനാമകരണം ചെയ്യുകയും നോൺ-ഫംഗബിൾ ടോക്കണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. പുലർച്ചെ 4 മണിയോടെയാണ് ആർസിബിയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആർസിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വിറ്റർ നിർദ്ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൗണ്ട് […]
സഞ്ജുവിനു കഴിയാത്തത് രജതിനു കഴിഞ്ഞു; ആർസിബി താരത്തെ പുകഴ്ത്തി മാത്യു ഹെയ്ഡൻ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിനെ പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണു കഴിയാത്തത് രജത് പാടിദാറിനു സാധിച്ചു. അത് അയാളുടെ രാത്രിയായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ തകർപ്പൻ സെഞ്ചുറിയടിച്ച പാടിദാർ ബാംഗ്ലൂരിനെ വിജയിപ്പിച്ചിരുന്നു. “സഞ്ജുവിനു സാധിക്കാതിരുന്നത് രജതിനു കഴിഞ്ഞു. അത് അയാളുടെ രാത്രിയായിരുന്നു. അയാളുടെ വാഗൺ വീൽ നോക്കൂ. ഓൺസൈഡിലൂടെ അയാൾ ചില വമ്പൻ ഷോട്ടുകൾ കളിച്ചു. ഒപ്പം, ഓഫ്‌സൈഡിലൂടെയും ചില […]
ലക്നൗ പുറത്ത്, രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും
ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശ പോരിൽ എൽ.എസ്.ജിയെ 14 റണ്‍സിന് തോൽപിച്ചാണ് ആര്‍സിബി ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. ക്യാപ്‌റ്റൻ കെ എൽ രാഹുലും (58 പന്തിൽ 79) ദീപക് ഹൂഡയും […]
ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ 67 […]
ഐപിഎല്ലിൽ ഇന്ന് ചെന്നൈ ബാംഗ്ലൂർ പോരാട്ടം
ഐപിഎല്ലിലെ 49-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രാത്രി 7.30-ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമിനും ഇന്നത്തെ കളി നിർണായകമാണ്. കരുത്തർ അണിനിരക്കുന്നതാണ് ആർസിബി ബാറ്റിംഗ് നിര. പക്ഷേ ഒരു ടീം എന്ന നിലയിൽ അവർ ബഹുദൂരം പിന്നിൽ. മുൻ നായകൻ വിരാട് കോലി മോശം ഫോമിലാണ്. ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 124 റൺസ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ ഫാഫ് ഡു […]