Kerala

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; പൊലീസിന്‍റെ ഹരജി ഇന്നു വീണ്ടും പരിഗണിക്കും

ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്‍റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു കടത്തില്‍ പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ ശിവങ്കറിന് ജാമ്യം

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത് സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത്. അതേസമയം ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി. സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രയേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ […]

Kerala

ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാം

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് വ്യവസ്ഥകളോടെ അനുമതി ലഭിച്ചു. നവംബർ 30 ന് സ്വകാര്യ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ ചികിത്സയ്ക്ക് സൌകര്യമില്ലെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിൽ തുടരാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യൽ അനുവദിക്കാവൂ എന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകന്‍ കോടതിയോട് […]

India National

അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആത്മഹത്യപ്രേരണക്കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ബോംബെ ഹൈക്കോടതിയെ സുപ്രിം കോടതി വിമര്‍ശിച്ചു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സുപ്രിം കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. ഭരണഘടന കോടതികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിക്ക് യുക്തിപൂര്‍വമായി മുന്‍വിധിയില്ലാതെ നോക്കിക്കാണാന്‍ സാധിച്ചില്ലെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും […]

Kerala

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; എം. ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ […]

Kerala

കുറ്റപത്രം സമര്‍പ്പിച്ചില്ല; സ്വപ്ന സുരേഷിന് ജാമ്യം

കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്, എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്നക്ക് ജാമ്യം ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല.

Kerala

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, സന്ദീപ് നായര്‍ക്ക് ജാമ്യം

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യപ്രകാരമണ് കോടതി നടപടി. മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. സ്വപ്നയുൾപ്പടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്‍കി. എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ഇന്ന് വിയ്യൂർ ജയിലിൽ നിന്നും കൊച്ചിയിലെ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കി. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് […]

Kerala

പാലത്തായി പീഡന കേസ്; പ്രതി പത്മരാജന് ജാമ്യം

തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു […]

India National

‘ലോക്ക്ഡൗണ്‍ എന്നാല്‍ അടിയന്തരാവസ്ഥയല്ല’

ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പ്രതി പിടിയിലായി നിശ്ചിത സയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് […]