National

ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവിൽ ഉത്തർപ്രദേശിലെ മധുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പൻ. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം […]

Kerala

ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. പാലക്കാട് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ […]

India

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടികേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതെ സമയം കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയൻ പൗരൻ കൂടി അറസ്റ്റിലായി. നിലവിൽ ഇരുപത് പേരെയാണ് ലഹരി പാർട്ടികേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഗോറെഗാവിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. (mumbai drug bail plea) കഴിഞ ദിവസം ചോദ്യം ചെയ്ത നിർമ്മാതാവ് ഇംതിയാസ് ഖത്രിയോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് […]

Kerala

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് കോടതി ആവശ്യപ്പെട്ടു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്നും സി.ബി.ഐ വാദത്തിനിടെ ആവശ്യപ്പെടുകയുണ്ടായി. രാജ്യ സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമാണ് കേസിലുള്ളത്. രാജ്യത്തിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ചൂണ്ടിക്കാട്ടി. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടുവെന്നും കേസന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം […]