തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളായ 7 എസ്എഫ്ഐ പ്രവർത്തകർക്കാണ് ജാമ്യം അനുവദിച്ചത്. സർവകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കർശന നിർദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്ന് നിർദേശം. തിരുവനന്തപുരം […]