കാസര്‍ഗോഡ് ബദിയടുക്കയിലെ ദന്തഡോക്ടറുടെ ദുരൂഹ മരണത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ സഹോദരനും നാട്ടുകാരുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറിയതില്‍ യുവതിയുടെ സഹോദരനും നാട്ടുകാരുമടക്കം ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് […]