Kerala

ബാബുരാജൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശിയായ ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി. പൊക്കുന്ന് കുറ്റിയിൽത്താഴം സ്വദേശി മുരളിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. 2019 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]